30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് 13-ാം തീയതി വരെ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതയും
Kerala

സംസ്ഥാനത്ത് 13-ാം തീയതി വരെ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതയും

സംസ്ഥാനത്ത് ഇന്ന് ഒക്ടോബർ ഒമ്പത് മുതൽ 13 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ 11-ാം തീയതി വരെ മഴയുണ്ടാകുമെന്ന് പ്രവചിച്ച ഐഎംഡി കേരളത്തിൽ രണ്ട് ദിവസം കൂടി മഴ നീളാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. മഴ പ്രമാണിച്ച് ഇന്നും നാളെയുമായി വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് ഒക്ടോബർ ഒമ്പത് – വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി. നാളെ ഒക്ടോബർ 10 – ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ഐഎംഡി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പടിഞ്ഞാറൻ കാറ്റ് ശക്തമായതിന്റെ ഫലമായാണ് കേരളത്തിൽ മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Related posts

ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍

Aswathi Kottiyoor

സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor

ബ​ഫ​ര്‍​ സോ​ണ്‍: ഉ​പ​ഗ്ര​ഹ​സ​ര്‍​വേ​യും ജ​ന​വാ​സ​മേ​ഖ​ല​യി​ലെ ക​ണ​ക്കെ​ടു​പ്പും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഇ​ന്‍​ഫാം

Aswathi Kottiyoor
WordPress Image Lightbox