24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടി​സി​ക്ക് വേ​ഗ​പ്പൂ​ട്ടുണ്ട്; ഓ​ടു​ന്പോ​ൾ അ​ല്ല, ടെ​സ്റ്റി​നു മാ​ത്രം!
Kerala

കെ​എ​സ്ആ​ർ​ടി​സി​ക്ക് വേ​ഗ​പ്പൂ​ട്ടുണ്ട്; ഓ​ടു​ന്പോ​ൾ അ​ല്ല, ടെ​സ്റ്റി​നു മാ​ത്രം!

എ​​​ല്ലാ ബ​​​സു​​​ക​​​ൾ​​​ക്കും വേ​​​ഗ​​​പ്പൂ​​​ട്ട് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണെ​​​ന്ന ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യും പാ​​​ലി​​​ക്കു​​​ന്നു​​​ണ്ട്. പ​​​ക്ഷേ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്പോ​​​ൾ അ​​​ല്ല, ടെ​​​സ്റ്റി​​​നു പോ​​​കു​​​ന്പോ​​​ൾ മാ​​​ത്രം. നി​​​ര​​​ത്തി​​​ലോ​​​ടു​​​ന്ന ഒ​​​ട്ടു​​​മി​​​ക്ക ദീ​​​ർ​​​ഘ​​​ദൂ​​​ര കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ൾ​​​ക്കും വേ​​​ഗ​​​പ്പൂ​​​ട്ട് ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. വേ​​​ഗ​​​പ്പൂ​​​ട്ട് രേ​​​ഖ​​​ക​​​ളി​​​ൽ മാ​​​ത്രം.

കേ​​​ര​​​ള​​​ത്തി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ബ​​​സു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് പി​​​ഴ​​​യി​​​ട്ടാ​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പി​​​ഴ​​​യ​​​ട​​​യ്ക്കേ​​​ണ്ടി വ​​​രി​​​ക കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളാ​​​കു​​​മെ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​ർ ത​​​ന്നെ സ​​​മ്മ​​​തി​​​ക്കു​​​ന്നു. തൃ​​​ശൂ​​​ർ ഡി​​​പ്പോ​​​യി​​​ൽ 77 ബ​​​സു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​വി​​​ടെ ആ​​​കെ​​​യു​​​ള്ള​​​ത് ര​​​ണ്ട് വേ​​​ഗ​​​പ്പൂ​​​ട്ട് മാ​​​ത്രം. അ​​​തും ഓ​​​ടു​​​ന്ന ബ​​​സു​​​ക​​​ളി​​​ല​​​ല്ല, ടെ​​​സ്റ്റി​​​ന് പോ​​​കു​​​ന്പോ​​​ൾ ഘ​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള​​​താ​​​ണി​​​ത്. ടെ​​​സ്റ്റ് വ​​​രു​​​ന്പോ​​​ൾ വേ​​​ഗ​​​പ്പൂ​​​ട്ട് ഘ​​​ടി​​​പ്പി​​​ക്കും. ക​​​ഴി​​​യു​​​ന്പോ​​​ൾ അ​​​ഴി​​​ച്ചു വ​​​യ്ക്കും.

ചോ​​​ദി​​​ച്ചാ​​​ൽ എ​​​ല്ലാ ബ​​​സു​​​ക​​​ൾ​​​ക്കും വേ​​​ഗ​​​പ്പൂ​​​ട്ട് ഉ​​​ണ്ടെ​​​ന്നാ​​​ണ് അ​​​ധി​​​കാ​​​രി​​​ക​​​ളും മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പും പ​​​റ​​​യു​​​ക. കാ​​​ര​​​ണം ടെ​​​സ്റ്റി​​​ന് ചെ​​​ല്ലു​​​ന്ന എ​​​ല്ലാ ബ​​​സു​​​ക​​​ളി​​​ലും വേ​​​ഗ​​​പ്പൂ​​​ട്ട് ഉ​​​ണ്ടാ​​​കാ​​​റു​​​ണ്ട്. ടെ​​​സ്റ്റ് ക​​​ഴി​​​യു​​​ന്പോ​​​ൾ അ​​​ത് അ​​​ഴി​​​ച്ചു​​​വ​​​യ്ക്കു​​​ന്നു​​​ണ്ടെ​​​ന്ന കാ​​​ര്യം മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പി​​​ന് അ​​​റി​​​യി​​​ല്ലെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. ടെ​​​സ്റ്റ് ക​​​ഴി​​​ഞ്ഞാ​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ൾ റോ​​​ഡി​​​ൽ വ​​​ച്ച് പ​​​രി​​​ശോ​​​ധി​​​ക്കു​​​ക പ​​​തി​​​വി​​​ല്ല.

കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​ട്ടു​​​മി​​​ക്ക ഡി​​​പ്പോ​​​ക​​​ളി​​​ലും ഇ​​​താ​​​ണ് സ്ഥി​​​തി​. വേ​​​ഗ​​​പ്പൂ​​​ട്ടു വ​​​ച്ച് ബ​​​സോ​​​ടി​​​ച്ചാ​​​ൽ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കും മ​​​റ്റും സ്ഥി​​​ര​​​മാ​​​യ​​​തി​​​നാ​​​ൽ സ​​​മ​​​യ​​​ത്തി​​​ന് ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന​​​താ​​​ണ് വെ​​​ല്ലു​​​വി​​​ളി​​​യെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​യു​​​ന്നു.

Related posts

മു​ല​പ്പാ​ൽ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി നാ​ലു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു

Aswathi Kottiyoor

സ്ത്രീധന നിരോധന പ്രതിജ്ഞ 26ന്

Aswathi Kottiyoor

ഓണത്തിരക്ക്: കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox