23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വൈഎംസിഎ കണ്ണൂര്‍ സബ് റീജിയണ്‍ വിഭജിച്ചു; ഇനി ഇരിട്ടി, കണ്ണൂര്‍ എന്നീ രണ്ട് സബ് റീജിയനുകള്‍
Kerala Uncategorized

വൈഎംസിഎ കണ്ണൂര്‍ സബ് റീജിയണ്‍ വിഭജിച്ചു; ഇനി ഇരിട്ടി, കണ്ണൂര്‍ എന്നീ രണ്ട് സബ് റീജിയനുകള്‍

ഇരിട്ടി: ഭരണ നിര്‍വഹണ സൗകര്യാര്‍ത്ഥം വൈഎംസിഎയുടെ കണ്ണൂര്‍ സബ് റീജിയന്‍ വിഭജിച്ചു. ഇരിട്ടി, കണ്ണൂര്‍ എന്നിങ്ങനെ രണ്ട് സബ് റീജിയനുകളായി അവിഭക്ത കണ്ണൂര്‍ സബ്‌റീജിയന്‍ മാറി. ഇതോടെ കേരളത്തില്‍ വൈഎംസിഎയ്ക്ക് 22 സബ് റീജിയനുകളായി.
കൊട്ടിയൂര്‍ മുതല്‍ പുളിങ്ങോം മാതമംഗലം വരെ 32 യൂണിറ്റുകളാണ് നേരത്തെ കണ്ണൂര്‍ സബ്‌റീജിയനില്‍ ഉണ്ടായിരുന്നത്. വിഭജനത്തില്‍ ഇരിട്ടി സബ് റീജിയനില്‍ 15 യൂണിറ്റുകളും കണ്ണൂര്‍ സബ് റീജിയനില്‍ 17 യൂണിറ്റുകളും ആയി. ദൂരവും വിസ്തൃതിയും കണക്കിലെടുത്ത് കണ്ണൂര്‍ സബ്‌റീജിയന്‍ വിഭജിക്കണമെന്ന ആവശ്യത്തിന് ദീര്‍ഘകാലത്തെ പഴക്കമുണ്ട്. ഇരിട്ടി മേഖലയിലെ 15 യൂണിറ്റുകള്‍ കണ്ണൂര്‍ സബ് റീജിയന്‍, കേരള റീജിയന്‍ അധികൃതര്‍ മുഖേന ദേശീയ കമ്മിറ്റിക്ക് നല്‍കിയ ശുപാര്‍ശ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി അംഗീകരിക്കുകയായിരുന്നു.
വിഭജനത്തിന് ശേഷമുള്ള സബ് റീജിയന്‍ ഭാരവാഹികളുടെ പേരും യൂണിറ്റുകളുടെ പേരും ചുവടെ.
ഇരിട്ടി സബ് റീജിയന്‍ ഭാരവാഹികള്‍: ജസ്റ്റിന്‍ കൊട്ടുകാപ്പള്ളി ഇരിട്ടി (ചെയ.), ജോസ് ആവണംകോട് കേളകം (വൈ.ചെയ.), ബിജു പോള്‍ കൊട്ടിയൂര്‍ (ജന.കണ്‍.). യൂണിറ്റുകള്‍: തലശ്ശേരി, കൂത്തുപറമ്പ്, കോളയാട്, നെടുംപുറംചാല്‍, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, അടയ്ക്കാത്തോട്, പേരാവൂര്‍, ചെടിക്കുളം, വള്ളിത്തോട്, ഉളിക്കല്‍, കരിക്കോട്ടക്കരി, എടൂര്‍, ഇരിട്ടി.
കണ്ണൂര്‍ സബ് റീജിയന്‍ ഭാരവാഹികള്‍: രാജു ചെരിയന്‍കാല കരുവന്‍ചാല്‍ (ചെയ.), ബെന്നി ജോസഫ് പയ്യാവൂര്‍ (വൈ.ചെയ.), ടോമി കണിവേലില്‍ അമ്മന്‍കുളം (ജന.കണ്‍.). യൂണിറ്റുകള്‍: പുളിങ്ങോം, പാടിച്ചാല്‍, മാതമംഗലം, പെരുമ്പടവ്, എടക്കോം, മടംതട്ട്, കാര്‍ത്തികപുരം, ആലക്കോട്, കരുവഞ്ചാല്‍, അമ്മംകുളം, ചെമ്പംതൊട്ടി, ശ്രീകണ്ഠാപുരം, പുലിക്കുരുമ്പ, ചെമ്പേരി, പയ്യാവൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍.

Related posts

രോഗിയെ മ‍ർദിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരുടെ തമ്മിൽ തല്ല്; സീനിയർ സർജന്റിന് ചവിട്ട്

Aswathi Kottiyoor

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ, വൃക്ക നൽകാൻ പഞ്ചായത്ത് പ്രസിഡന്‍റ് തയ്യാർ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

ര​​​ണ്ടു ഡോ​​​സ് വാ​​​ക്സി​​​ൻ എ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് യാ​​​ത്ര​​​യ്ക്ക് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വേ​​​ണ്ട

Aswathi Kottiyoor
WordPress Image Lightbox