24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അനുമതിയില്ലാതെ പദസഞ്ചലനം:പിണറായി പോലീസ് 110 പേർക്കെതിരേ കേസെടുത്തു
Kerala

അനുമതിയില്ലാതെ പദസഞ്ചലനം:പിണറായി പോലീസ് 110 പേർക്കെതിരേ കേസെടുത്തു

കണ്ണൂർ: പിണറായിൽ ആർ.എസ്.എസ്. പഥസഞ്ചലനം സംഘടിപ്പിച്ചതിനെതിരെ പിണറായി പോലീസ് 110 പേർക്കെതിരേ കേസെടുത്തു. കണ്ണൂർ ജില്ലയിലെ പിണറായി പോലീസ് സ്റ്റേഷൻ പരിധിയിൽ അനുമതിയില്ലാതെ പഥസഞ്ചലനം സംഘടിപ്പിച്ചതിന് ആർ.എസ്.എസ്. നേതാക്കൾ ഉൾപ്പെടെ 110-ഓളം പ്രവർത്തകർക്കെതിരേ കേസ്. പിണറായി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒക്ടോബർ 5 വിജയദശമിദിനത്തിൽ നടത്തിയ പഥസഞ്ചലനത്തിൽ പങ്കെടുത്തവർക്കെതിരേയാണ് കേസെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടം നിയോജക മണ്ഡലത്തിലാണ് സംഭവം നടന്നത്. അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിനും കേസെടുത്തിട്ടുണ്ട്. ഒക്ടോബർ 5 ന് വൈകീട്ട് കണ്ണൂർ ജില്ലയിലെ പിണറായിയിൽനിന്ന് കണ്ണൂർ മമ്പറത്തേക്കായിരുന്നു പദസഞ്ചലനം സംഘടിപ്പിച്ചത്. കേസെടുത്തതായി പിണറായി സബ് ഇൻസ്പെക്ടർ വി എസ് ബാവിഷ് അറിയിച്ചു.

Related posts

പരിസ്ഥിതിലോല മേഖല: സർക്കാർ നിലപാടിൽ ആശങ്കയെന്ന്

Aswathi Kottiyoor

ഓണത്തിന് വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍

Aswathi Kottiyoor

കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ നടക്കാവ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox