23.3 C
Iritty, IN
September 8, 2024
  • Home
  • Kerala
  • ഇടുക്കി മറയൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട നിലയിൽ
Kerala

ഇടുക്കി മറയൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട നിലയിൽ

ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ കമ്പി വായിൽ കുത്തിക്കേറ്റി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മറയൂര്‍ പെരിയകുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. രമേശിന്റെ ബന്ധുവായ സുരേഷാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കമ്പി വടി കൊണ്ട് തലയ്ക്ക് അടിച്ചും കമ്പി വായില്‍ കുത്തിക്കയറ്റിയുമാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം. സുരേഷ് ഒളിവിലാണ്.

സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വീട്ടിലാണ് മൃതദേഹമുള്ളത്. ഫോറന്‍സിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തിയശേഷം മറ്റു നടപടികളിലേക്ക് കടക്കും.

Related posts

ധീ​ര​ജി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കും

Aswathi Kottiyoor

യുനെസ്‌കോ ആഗോളപഠനനഗര ശൃംഖലയിലെ സാന്നിധ്യം വൈജ്ഞാനിക സാമ്പത്തിക സമൂഹമായി മാറുന്നതിന്റെ ഭാഗം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ദേശീയപാത പദ്ധതികൾ: കേരളത്തിന്റെ വാഗ്ദാനം കുരുക്കാവുന്നു

Aswathi Kottiyoor
WordPress Image Lightbox