24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം റോഡ് – അതിർത്തി നിർണ്ണയ സർവ്വെ മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കും
Kerala

മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം റോഡ് – അതിർത്തി നിർണ്ണയ സർവ്വെ മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കും

ഇരിട്ടി: മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം റോഡിന്റെ അതിർത്തി നിർണ്ണയ സർവ്വെ മൂന്ന് മാസംകൊണ്ട് പൂർത്തിയാക്കാൻ തീരുമാനം. നിർദ്ധിഷ്ട റോഡിന്റെ അലൈൻമെന്റിന് നേരത്തെ സർക്കാർ അംഗീകാരം നൽകിയിരുന്നു. റോഡ് കടന്നു പോകുന്ന ഭാഗങ്ങൾ നിർണ്ണയിച്ച് കുറ്റിയടിക്കുന്ന പ്രവ്യത്തിയാണ് മൂന്ന് മാസംകൊണ്ട് പൂർത്തിയാക്കുക.സണ്ണിജോസഫ് എം എൽ എ വിളിച്ചുചേർത്ത പേരാവൂർ നിയോജക മണ്ഡലത്തിലെ റോഡുകളുടെ മാസാന്ത പ്രവ്യത്തി അവലോകന യോഗത്തിലാണ് തീരുമാനം. അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തേണ്ട പ്രവ്യത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും. പൂർണ്ണമായും തകർന്ന ഗതാഗത യോഗ്യമല്ലാതായ റോഡുകൾ താല്ക്കാലിക അറ്റകുറ്റപണികൾ നടത്തുന്നതിന് പകരം സെമിമെക്കാഡം ചെയ്യുന്നതിന് പുതിയ എസ്റ്റിമേറ്റ് ഉണ്ടാക്കണമെന്നും മലയോര മേഖലയിലെ സാഹചര്യം പരിഗണിച്ച് പത്ത് വർഷമെങ്കിലും തകരാതെ നില്ക്കുന്ന വിധത്തിൽ വേണം നവീകരിക്കേണ്ടതെന്നും എം എൽ എ യോഗത്തിൽ ആവശ്യപ്പെട്ടു.
പഞ്ചായത്തുകളിൽ നിന്നും വർഷങ്ങൾക്ക്് മുൻമ്പ് ഏറ്റെടുത്ത റോഡുകളുടെ അവസ്ഥ അതേപടി നിലനില്ക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു. ഇത്തരത്തിലുള്ള പല റോഡുകളിലും താല്ക്കാലിക അറ്റകുറ്റപണികൾ നടത്തിയെങ്കിലും അടിത്തറ ശക്തിപ്പെടുത്താതെയുള്ള നവീകരണാമാണ് നടത്തിയത്. ഇത്തരം റോഡുകളിൽ ജനങ്ങൾക്ക് ഏറെ പ്രയോജനകാരമായ റോഡുകൾ കണ്ടെത്തി നവീകരണം പൂർത്തിയാക്കും. കുന്നോത്ത് – കേളൻപീടിക, എടത്തൊട്ടി – പെരുമ്പുന്ന, വിളക്കോട്- അയപ്പൻക്കാവ്, കീഴ്പ്പള്ളി – പുതിയങ്ങാടി – ചതിരൂർ 110 കോളനി എന്നി വിടങ്ങളിലേക്കുള്ള റോഡുകൾ അടിയന്തിരമായി നവീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തെയ്യാറാക്കും. മലയോര ഹൈവേയുടെ നവീകരണം പ്രവ്യത്തി അനുമതി ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കാനും തീരുമാനിച്ചു.
എടൂർ – കമ്പിനിനിരത്ത്- അങ്ങാടിക്കടവ്- കച്ചേരിക്കടവ്- പാലത്തിൻ കടവ് കെ എസ് ടി പി റോഡിന്റെ പ്രവ്യത്തിക്കിടയിൽ പരാതി ഉണ്ടായ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തി ആവശ്യമായ നടപടികൾസ്വീകരിക്കാനും തീരുമാനിച്ചു.
തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയിൽ ഉളിയിൽ സ്‌കൂളിന് സമീപം അശാസ്ത്രീയമായ രീതിയിൽ ഓവുചാൽനിർമ്മിച്ചതുമൂലം ഉണ്ടായ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നടപടിയുണ്ടാക്കണമെന്ന് എം എൽ എയും മേഖലയിൽ നിന്നുള്ള ജനപ്രതിനിധികളും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. നവീകരണം പൂർത്തിയാക്കി കെ എസ് ടി പി റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറി. മറ്റ് ഫണ്ടുകൾ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ കഴിയുമോയെന്ന് പരിശോധിക്കാമെന്ന് കെ എസ് ടി പി എക്‌സിക്യൂട്ടീവ് എഞ്ചനീയർ യോഗത്തെ അറിയിച്ചു. യോഗത്തിൽ എം എൽ എയ്ക്ക് പുറമെ എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ ഷിബുകൃഷ്ണരാജ്, പ്രദീപൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ ടി.കെ. റോജി, കെ. ദിജേഷ്‌കുമാർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ റസ്‌നർ, സി. ദേവേശൻ എന്നിവരും സംബന്ധിച്ചു.

രണ്ട് വർഷത്തോട് അടുത്തിട്ടും മൂന്ന്കി ലോമീറ്റർ മാത്രം ദൂരം വരുന്ന ഹാജി റോഡ് – അയ്യപ്പൻകാവ് റോഡിന്റെ നവീകരണം പൂർത്തിയാകാഞ്ഞതിൽ കടുത്ത അതൃപ്തി എം എൽ എ ഉദ്യോഗസ്ഥരോട് അറിയിച്ചു. അവശേഷിക്കുന്ന പ്രവ്യത്തി ഉടൻ പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചു. കേളകം- അടയ്ക്കാത്തോട് റോഡിന്റെ ടെണ്ടർ ഉൾപ്പെടെയുള്ള നടപടികൾ എല്ലാം പൂർത്തിയാക്കിയിട്ടും പ്രവ്യത്തി ആരംഭിക്കാഞ്ഞതും വിമർശനത്തിനിടയാക്കി.

Related posts

വരുന്ന അധ്യയന വർഷം വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമായിരിക്കും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

കറവുമാടുകൾക്കുള്ള ആയുർവേദ മരുന്നുകൾ വിൽപ്പനയ്ക്കെത്തി

Aswathi Kottiyoor

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

Aswathi Kottiyoor
WordPress Image Lightbox