22.7 C
Iritty, IN
September 19, 2024
  • Home
  • Kerala
  • വിമുക്തഭടന്മാർക്ക് പുനരധിവാസ പദ്ധതി പ്രകാരം അപേക്ഷിക്കാം
Kerala

വിമുക്തഭടന്മാർക്ക് പുനരധിവാസ പദ്ധതി പ്രകാരം അപേക്ഷിക്കാം

കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ജനുവരി 2023 മുതൽ ഡിസംബർ 2023 വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ട്രേഡ്‌സ്‌മെൻ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി പ്രകാരം വിന്യസിക്കുന്നതിനു വേണ്ടി കെക്സ്‌കോണിൽ രജിസ്റ്റർ ചെയ്ത വിമുക്തഭടന്മാരിൽ നിന്നും ആശ്രിതരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി ഒക്ടോബർ 20ന് രാവിലെ 10 മുതൽ നവംബർ 30 വൈകിട്ട് അഞ്ചുവരെ സമർപ്പിക്കാം. അപേക്ഷകരിൽ നിന്നും വിന്യാസത്തിന് സ്ക്രീനിംഗ് നടത്തും. കെക്സ്‌കോണിൽ മുഖേന വിന്യസിക്കപ്പെട്ടിട്ടുള്ളവർക്കും അവരുടേതല്ലാത്ത കാരണങ്ങളാൽ വിന്യാസത്തിൽ നിന്നും പിരിയേണ്ടിവന്നവരുമായ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. ജനുവരി 1, 1968 നു മുൻപ് ജനിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ www.kexcon.in വഴി ഓൺലൈനായി മാത്രം സമർപ്പിക്കണം. അന്വേഷണങ്ങൾക്ക് കെക്സ്‌കോൺ, ടി.സി.25/838, വിമൽ മന്ദിർ, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട് പി.ഒ., തിരുവനന്തപുരം-695 014 എന്ന വിലാസത്തിലോ 0471-2332558/2332557 നമ്പറിലോ ബന്ധപ്പെടണം.

Related posts

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

Aswathi Kottiyoor

3694 ഹെക്ടർ സ്വകാര്യ തോട്ടങ്ങൾ ഏറ്റെടുക്കാൻ വനംവകുപ്പ് നടപടി

Aswathi Kottiyoor

ആ​ശു​പ​ത്രി​ക​ളെ സു​ര​ക്ഷി​ത മേ​ഖ​ല​ക​ളാ​ക്കി പ്ര​ഖ്യാ​പി​ക്ക​ണം: ഐ​എം​എ

Aswathi Kottiyoor
WordPress Image Lightbox