24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ്രകൃതി വിരുദ്ധ പീഢന കേസിൽ ശിവപുരത്തെ വ്യാപാരി അറസ്റ്റിൽ .
Kerala

പ്രകൃതി വിരുദ്ധ പീഢന കേസിൽ ശിവപുരത്തെ വ്യാപാരി അറസ്റ്റിൽ .

മാലൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ സ്കൂട്ടറിൽ തട്ടികൊണ്ടു പോയി പ്രകൃതി വിരുദ്ധ

പീഡനത്തിനിരയാക്കിയ വ്യാപാരി അറസ്റ്റിൽ. ഉണക്കമീൻ വ്യാപാരി ശിവപുരം നൂർ മഹലിലെ ഹമീദ് ചേനോത്തിനെയാണ് (50) മാലൂർ എസ്.ഐ എൻ.പി. രാഘവൻ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച സന്ധ്യക്കായിരുന്നു കേസിനാസ്പദമായ സംഭവം. ആരാധന കഴിഞ്ഞു മടങ്ങുകയായിരുന്ന കുട്ടിയെ സ്കൂട്ടിയിൽ കയറ്റി കൊണ്ടുപോയി നിർമ്മാണത്തിലിരിക്കുന്ന വീടിന് മുന്നിൽ വെച്ച് പ്രകൃതി വിരുദ്ധ
പീഡനത്തിനിരയാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

കരുതലും കൈത്താങ്ങും: താലൂക്ക് അദാലത്തിൽ ഏപ്രിൽ 15 വരെ പരാതി സമർപ്പിക്കാം

Aswathi Kottiyoor

അതിവേഗം പടര്‍ന്ന് ഒമൈക്രോണ്‍ ഉപവകഭേദം; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

Aswathi Kottiyoor

കണ്ണൂർ ജില്ലയിലെ ക്രഷറുകളും ക്വാറികളും വ്യാഴാഴ്ച അടച്ചിടും*

Aswathi Kottiyoor
WordPress Image Lightbox