27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മൂന്നാറിൽ പരിഭ്രാന്തി പരത്തിയ കടുവയ്‌ക്ക് തിമിരം; പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും
Kerala

മൂന്നാറിൽ പരിഭ്രാന്തി പരത്തിയ കടുവയ്‌ക്ക് തിമിരം; പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും


ഇടുക്കി> മൂന്നാറിൽ ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയ കടുവയ്‌ക്ക് തിമിരം. പത്ത് പശുക്കളെ കൊല്ലുകയും മറ്റു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്‌ത കടുവയെ ഇന്നലെയാണ് വനം വകുപ്പ് കെണിവെച്ച് പിടികൂടിയത്. എന്നാൽ കടുവയുടെ ഇടത് കണ്ണിൽ തിമിരം ബാധിച്ചതിനാൽ കാഴ്‌ച ശക്തി കുറവുണ്ടെന്നും സ്വഭാവിക ഇരപിടിയ്‌ക്കാൻ കഴിയില്ലെന്നും വനം വകുപ്പ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ഇടത് കണ്ണിന് തിമിര ബാധ ഉള്ളതു കൊണ്ടുതന്നെ തുറന്നുവിടാൻ പറ്റുന്ന ആരോഗ്യനിലയിൽ അല്ല കടുവ. സ്വാഭാവിക ഇര തേടൽ അസാധ്യം ആണ്. ഇടതു കണ്ണിന് കാഴ്ച കുറഞ്ഞതാകാം ജനവാസ കേന്ദ്രങ്ങൾ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ കാരണമെന്നും വനം വകുപ്പ് പറയുന്നു. അതുകൊണ്ട് കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും.

Related posts

പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിന് ഏകദിന പരിശോധന ജനുവരി 9 ന്

Aswathi Kottiyoor

സുപ്രീംകോടതിയില്‍ ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Aswathi Kottiyoor

ജല മെട്രോ: കുറഞ്ഞ നിരക്ക്‌ 20 രൂപ ; വൈറ്റില–കാക്കനാട്‌ സർവീസ്‌ ഉടൻ ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox