24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം; 25 പേർ മരിച്ചു.
Kerala

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം; 25 പേർ മരിച്ചു.


ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 25 പേർ മരിച്ചു. പൗരി ഗഡ്വാൽ ജില്ലയിലെ സിംദി ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് അപകടം. അമ്പതോളം യാത്രികരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ 25 പേർ മരിച്ചെന്നും പരിക്കേറ്റവരെ സമീപ പ്രദേശങ്ങളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡിജിപി അശോക് കുമാർ പറഞ്ഞു.
അപകടം നടന്നതിന് പിന്നാലെ ദുരന്തനിവാരണ സേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 21 പേരെയാണ് പോലീസും ദുരന്ത നിവാരണ സേനയും ചേർന്ന് രക്ഷപ്പെടുത്തിയത്. ഇവർ ആശുപത്രികളിൽ ചികിത്സയിലാണ്. പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഇന്നലെ രാത്രി പ്രതികരിച്ചിരുന്നു.

Related posts

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് 4,000 രൂ​പ ബോ​ണ​സ്; പെ​ൻ​ഷ​ൻ​കാ​ർ​ക്ക് 1,000

Aswathi Kottiyoor

ബൈക്കിടിച്ച് പരിക്കേറ്റ കാല്‍നട യാത്രികന്‍ മരിച്ചു

Aswathi Kottiyoor

മത്സ്യബന്ധന മേഖലയ്ക്ക് 321.31 കോടി; വനത്തിന് 26 കോടി

Aswathi Kottiyoor
WordPress Image Lightbox