30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഭീതി പരത്തി കോവിഡ്: പനിയുളളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുത്
Kerala

സംസ്ഥാനത്ത് ഭീതി പരത്തി കോവിഡ്: പനിയുളളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുത്

തിരുവനന്തപുരം : കോവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വീണ്ടും ഉയരുന്നു. കാലാവസ്ഥയിലെ മാറ്റവും ഇടവിട്ട് പെയ്യുന്ന മഴയും വെയിലും വൈറൽ പനി വരാൻ സാധ്യത കൂട്ടുന്നു. ആയിരങ്ങളാണ് ഓരോ ദിവസവും വൈറൽ പനി ബാധിച്ച് ചികിൽസയ്‌ക്കെത്തുന്നത്. പനിയുളളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

അതായത് കഴിഞ്ഞ മാസം 336 കോവിഡ് മരണം കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം സർക്കാർ ആശുപത്രികളിൽ ചികിൽസ തേടിയത് 12443 പേരാണ്. 670 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 8452 പേർ കോവിഡ് ചികിൽസയിലുണ്ട്. ഓണത്തിന് ശേഷമാണ് കോവിഡ് കേസുകളിൽ കാര്യമായ വർധനയുണ്ടായത്.

പ്രായമായവരിലും അനുബന്ധ രോഗങ്ങളുളളവരിലും സ്ഥിതി ഗുരുതരമാകുന്നതായാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.കേരളത്തിലാണ് മാസങ്ങളായി രോഗബാധിതരുടെ എണ്ണത്തിൽ അസാധാരണ വർധനയുണ്ടായിരിക്കുന്നത്. എന്നാൽ കോവിഡ് പരിശോധനകളുടെ എണ്ണം വളരെക്കുറവായതിനാൽ എത്രത്തോളം കോവിഡ് കണക്ക് നിലവിൽ ഉണ്ടെന്ന് പുറത്തുവന്നിട്ടില്ല.

Related posts

വരച്ചവരയില്‍ കേന്ദ്രം ; കർഷകപ്രക്ഷോഭം ഉജ്വലവിജയത്തിലേക്ക്‌

Aswathi Kottiyoor

കേരളത്തോട്‌ അനുഭാവമുള്ള രാജ്യങ്ങളോടുപോലും സഹകരിക്കാൻ കേന്ദ്രം 
അനുവദിക്കുന്നില്ല: മുഖ്യമന്ത്രി

Aswathi Kottiyoor

കോവിഡ് ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ട നഴ്സുമാരുടെ കുടുംബത്തിനു ധനസഹായ വിതരണം 30ന്

Aswathi Kottiyoor
WordPress Image Lightbox