22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു.
Kerala

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു.

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു. 65 വയസായിരുന്നു. ഏറെ നാളായി ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്നു. രോഗം കലശലായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നും അന്ത്യം.

മൃതദേഹം നാളെ രാവിലെ 9 മണിയോടെ പുനലൂർ തൊളിക്കോടുള്ള വസതിയിൽ എത്തിക്കും. സംസ്ക്കാരം വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിൽ നടക്കും.

കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ പുനലൂർ മധു, കെ എസ് യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കൊല്ലം ഡി സി സി താല്ക്കാലിക അധ്യക്ഷൻ,എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡംഗം, ഓയിൽപാം ബോർഡ് മെമ്പർ പദവികളും വഹിച്ചു. നിലവിൽ കെ പി സി സി നിർവ്വാഹക സമിതി അംഗമായിരുന്നു. കോമളമാണ് ഭാര്യ.

Related posts

ജലജന്യരോഗം വർധിക്കുന്നു ; രോഗം ക്ഷണിച്ചുവരുത്തല്ലേ

Aswathi Kottiyoor

വീണ്ടും ആശങ്ക ഉയർത്തി യമുന

Aswathi Kottiyoor

പഞ്ചാബും മാസ്‌ക്‌ നിർബന്ധമാക്കി; ഡൽഹിയിൽ വ്യതിയാനം വന്ന എട്ടു വൈറസുകൾ കൂടി

Aswathi Kottiyoor
WordPress Image Lightbox