22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • *ചൈനയിലെ ബിസിനസ് പിടിച്ചെടുക്കാന്‍ ഇന്ത്യ: 16 മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സംവിധാനം
Kerala

*ചൈനയിലെ ബിസിനസ് പിടിച്ചെടുക്കാന്‍ ഇന്ത്യ: 16 മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സംവിധാനം

ചൈനയില്‍നിന്ന് വ്യവസായങ്ങളെ റാഞ്ചാന്‍ പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 16 മന്ത്രാലയങ്ങളെ സംയോജിപ്പിച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങി.

100 ലക്ഷം കോടി രൂപ (1.2 ലക്ഷം കോടി ഡോളര്‍)യുടെ പിഎം ഗതി ശക്തി പദ്ധതിയുടെ ഭാഗമായാണ് നടപടി. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ കാലാതാമസവും അധിക ചെലവും ഒഴിവാക്കി മുന്നേറുകയാണ് ലക്ഷ്യം.

പദ്ധതികളുടെ രൂപകല്പന, അംഗീകാരം ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കല്‍, എളുപ്പത്തില്‍ ചെലവ് കണക്കാക്കല്‍ എന്നിവയ്ക്ക് ഒറ്റത്തവണ പരിഹാരം കാണാന്‍ നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും സഹായകരമാകുകയാണ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ദേശം. ഒറ്റത്തവണ തീര്‍പ്പാക്കലാണ് ലക്ഷ്യമിടുന്നത്. ആഗോള കമ്പനികളെ ഇന്ത്യയെ ഉത്പാദന കേന്ദ്രമായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.ചൈനയില്‍ ഇപ്പോഴും തുടരുന്ന ലോക്ഡൗണ്‍ പ്രതിസന്ധി നേട്ടമാക്കാനാണ് ഇന്ത്യയുടെ നീക്കം. ചൈനയ്ക്ക് പുറത്ത് നിര്‍മാണകേന്ദ്രം തുറക്കുകയെന്ന കമ്പനികളുടെ ‘ചൈന പ്ലസ്’ നയം ഇന്ത്യയ്ക്ക് നേട്ടമാണ്. വിതരണ മേഖലയിലെയും ബിസിനസിലെയും വൈവിധ്യവത്കരണമാണ് കമ്പനികള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

Related posts

കോവിഡ്: കണ്ണൂർ ജില്ലയിൽ മുൻകരുതൽ

Aswathi Kottiyoor

*അടൂരിൽ മക്കളെ ലക്ഷ്യമിട്ടെത്തിയ ക്വട്ടേഷൻ സംഘത്തിന്റെ വെട്ടേറ്റു; വീട്ടമ്മ മരണത്തിനു കീഴടങ്ങി.*

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; പ​ത്തു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor
WordPress Image Lightbox