24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആറളം വൈൽഡ്‌ലൈഫ് വാർഡൻ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് ഉപവാസ സമരം
Iritty

ആറളം വൈൽഡ്‌ലൈഫ് വാർഡൻ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് ഉപവാസ സമരം

ഇരിട്ടി: ആറളം ഫാമിൽ കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടി ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ആറളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിന് മുന്നിൽ ഏകദിന ഉപവാസം നടത്തി. യൂത്ത് കോൺഗ്രസ്സ് ആറളം മണ്ഡലം പ്രസിഡന്റ് അയ്യൂബ് ആറളത്തിന്റെ നേതൃത്വത്തിലായിരുന്നു് സമരം. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി വി.ടി തോമസ് , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് തോമസ് വർഗ്ഗീസ് , യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി രോഹിത് കണ്ണൻ , ഷാനിദ് പുന്നാട് ,വി. സോനു, ജോഷി പാലമറ്റം, ഷോബിൻ തോമസ്, നിധിൻ നടുവനാട്, നിവിൽ മാനുവൽ , രഞ്ജുഷ, റഹിസ് കണിയറക്കൽ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

Related posts

മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്ന് വീണ് യുവാവ് മരിച്ചു.

Aswathi Kottiyoor

ശാസ്ത്രമേളക്കിടയിൽ സഹപാഠിക്ക് സ്നേഹ വീട് നിർമ്മാണത്തിനായി എൻ എസ് എസ്സിന്റെ ചായപ്പീടിക

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര നാലാം ഭാഗം -*

Aswathi Kottiyoor
WordPress Image Lightbox