25.4 C
Iritty, IN
June 2, 2024
  • Home
  • Kerala
  • വന്യജീവി വാരാഘോഷത്തിന് പ്രതിജ്ഞ
Kerala

വന്യജീവി വാരാഘോഷത്തിന് പ്രതിജ്ഞ

മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 മുതൽ ഒരാഴ്ച വന്യജീവി വാരമായി വർഷം തോറും ആചരിച്ചു വരുന്നുണ്ട്. വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ ജനവിഭാഗങ്ങളെയും ബോധവത്കരിക്കുക, സംരക്ഷണ പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തവും പ്രേരണയും ഉറപ്പ് വരുത്തുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാണ് വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വിഭാവനം ചെയ്യുന്നത്.

വന്യജീവി വാരാഘോഷത്തിന്റെ സന്ദേശം വിദ്യാർത്ഥികളിലും ജീവനക്കാരിലും എത്തിക്കുന്നതിന് ഒക്ടോബർ ആറിന് ഉച്ചയ്ക്ക് മുൻപ് സർക്കാർ ഉദ്യോഗസ്ഥരും സ്‌കൂൾ വിദ്യാർത്ഥികളും അവർക്ക് സൗകര്യപ്രദമായ സ്ഥലത്ത് നിർദേശിക്കുന്ന പ്രതിജ്ഞ എടുക്കണമെന്നും ആയതിനുള്ള ക്രമീകരണങ്ങൾ ബന്ധപ്പെട്ട സ്ഥാപനമേധാവികൾ സ്വീകരിക്കുന്നതിനും സർക്കാർ ഉത്തരവായി.

Related posts

വടംവലി താരങ്ങൾക്കിടയിൽ ഉത്തേജക മരുന്നുപയോഗം കൂടുന്നു; വിൽപന ഏജന്റുമാർ മുഖേന.

Aswathi Kottiyoor

എക്‌സൈസില്‍ അഴിമതി; ഉദ്യോഗസ്ഥർ ഷാപ്പുകളില്‍ നിന്ന് മാസപ്പടി വാങ്ങുന്നു: മന്ത്രി എം.വി ഗോവിന്ദന്‍.

Aswathi Kottiyoor

തദ്ദേശ വോട്ടർ പട്ടികയിൽ 2.685 കോടി വോട്ടർമാർ; അനർഹരായ 8.76 ലക്ഷം പേരെ ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox