24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • അനിമൽ ബർത് കൺട്രോൾ: തർക്കം പരിഹരിച്ച് പുതിയ ഉത്തരവ്.*
Kerala

അനിമൽ ബർത് കൺട്രോൾ: തർക്കം പരിഹരിച്ച് പുതിയ ഉത്തരവ്.*


കോട്ടയം ∙ നായ്ക്കളുടെ കുത്തിവയ്പ്, എബിസി (അനിമൽ ബർത് കൺട്രോൾ) എന്നിവയുടെ നടത്തിപ്പു സംബന്ധിച്ച് തദ്ദേശഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും തമ്മിലുണ്ടായിരുന്ന തർക്കങ്ങളും അവ്യക്തതകളും പരിഹരിച്ച് പുതിയ ഉത്തരവ്. എബിസി കേന്ദ്രങ്ങളുടെ പരിപാലനം ഉൾപ്പെടെയുള്ള ചുമതലകൾ മൃഗസംരക്ഷണ വകുപ്പിൽ നിന്നു തദ്ദേശഭരണ വകുപ്പിലേക്കു മാറ്റി. തെരുവുനായ്ക്കൾക്കായി അഭയകേന്ദ്രം നിർമിക്കുന്നതിന്റെ എസ്റ്റിമേറ്റ് തയാറാക്കലിന്റെയും നിർമാണത്തിന്റെയും ചുമതല തദ്ദേശഭരണ സ്ഥാപനങ്ങളിലെ എൻജിനീയർക്കായിരിക്കും. ജോലിഭാരവും ഉത്തരവിലെ അവ്യക്തതയും ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരും വാക്സിനേഷൻ, എബിസി പദ്ധതികളുമായി സഹകരിക്കില്ലെന്ന നിലപാട് എടുത്തിരുന്നു. തുടർന്നാണ് ഇന്നലെ പുതിയ ഉത്തരവ് ഇറക്കിയത്.

എബിസി പദ്ധതിക്ക് പഞ്ചായത്തുകൾ തമ്മിലുള്ള ഫണ്ട് കൈമാറ്റം, വാഹനം വാടകയ്ക്ക് എടുക്കൽ എന്നിവയുടെ ചുമതല പഞ്ചായത്ത് സെക്രട്ടറിക്കാണ്. തെരുവുനായ്ക്കളുടെ സംരക്ഷണ കേന്ദ്രങ്ങളുടെ ദൈനംദിന പ്രവർത്തന ചുമതല ജനകീയ സമിതിക്കാണ്. വിരമിച്ച ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരെ ദിവസ േവതന അടിസ്ഥാനത്തിൽ നായ്ക്കളെ കുത്തിവയ്ക്കാനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നിയോഗിക്കാം.

നായ്ക്കളെ വളർത്തുന്നതിനു പഞ്ചായത്തുകളിലെ ലൈസൻസ് ഫീസ് അടുത്ത മാസം 15 മുതൽ 50 രൂപയാക്കി. ഇപ്പോൾ 10 രൂപയാണ്. ലൈസൻസിന് ഓൺലൈനായി അപേക്ഷിക്കാം. നായ്ക്കളെ കുത്തിവയ്ക്കാൻ കൊണ്ടുവരുന്നവർക്ക് നൽകിയിരുന്ന 500 രൂപ പ്രതിഫലം എബിസി പ്രവർത്തനത്തിനു മാത്രമാക്കി.

Related posts

ഓ​ട്ടോറിക്ഷ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വ​നോ​പാ​ധി​യെന്നു കോ​ട​തി

Aswathi Kottiyoor

കൊച്ചി വാട്ടർ മെട്രോ ആദ്യഘട്ട സർവീസ് ആരംഭിക്കുമ്പോൾ

Aswathi Kottiyoor

“കു​ര​ങ്ങു​പ​നി​യു​ടെ പേ​ര് മാ​റ്റ​ണം’

Aswathi Kottiyoor
WordPress Image Lightbox