25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കിടപ്പുരോഗികളായ പെൻഷൻകാർക്ക് വീട്ടുപടിക്കൽ മസ്റ്ററിങ് സേവനം
Kerala

കിടപ്പുരോഗികളായ പെൻഷൻകാർക്ക് വീട്ടുപടിക്കൽ മസ്റ്ററിങ് സേവനം

കിടപ്പുരോഗികളായ പെൻഷൻകാർക്ക് വീട്ടുപടിക്കൽ മസ്റ്ററിങ് സേവനം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ്. സർവീസ് പെൻഷൻ/ കുടുംബ പെൻഷൻ വാങ്ങുന്ന 80 വയസിന് മുകളിൽ പ്രായമുള്ള കിടപ്പുരോഗികളായവർക്കാണ് സേവനം ലഭിക്കുക. ട്രഷറിയിൽ നേരിട്ട് ഹജരായോ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചോ ജീവൻ പ്രമാൺ പോർട്ടൽ, postinfo ആപ്പ് വഴിയോ മസ്റ്ററിങ് ചെയ്യാൻ പ്രയാസമുള്ളവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. 80 വയസ് കഴിഞ്ഞിട്ടും മസ്റ്ററിങ് നടത്താത്തവരുടെ പെൻഷൻ നിർത്തലാക്കുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നപക്ഷം പെൻഷണർക്ക് ട്രഷറിയിൽ ഫോൺ, ഇ-മെയിൽ വഴി മസ്റ്ററിങ് സേവനം ആവശ്യപ്പെടാം. കാലതാമസം വരുത്താതെ തന്നെ മസ്റ്ററിങ് നടത്തുന്നതിനുള്ള നടപടികൾ അതത് ട്രഷറികൾ വഴി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ളവർക്ക് ഈ സൗകര്യം ലഭ്യമല്ല.

Related posts

എല്ലാ ജില്ലകളിലും വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന; മായം കലര്‍ന്നവ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

സന്നിധാനത്ത് തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ണം, അ​ഷ്ടാ​ഭി​ഷേ​കം കു​റ​യ്ക്ക​ണം; നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഹൈ​ക്കോ​ട​തി

Aswathi Kottiyoor

മ​ഴ​ക്കെ​ടു​തി​യി​ൽ 42 മ​ര​ണം; ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox