24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മനസ്സറിഞ്ഞ് ഒന്നാകാൻ “സായൂജ്യം’ പുരനിറഞ്ഞ് ആണുങ്ങൾ
Kerala

മനസ്സറിഞ്ഞ് ഒന്നാകാൻ “സായൂജ്യം’ പുരനിറഞ്ഞ് ആണുങ്ങൾ

അവിവാഹിതർക്ക് ജീവിത പങ്കാളിയെ കണ്ടെത്താൻ പിണറായി പഞ്ചായത്ത് ആരംഭിച്ച ‘സായൂജ്യം’ മാട്രിമോണി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത് 2600 പേർ. ഇതിൽ 2570 പുരുഷന്മാരും 30 സ്ത്രീകളുമാണ്. മനസ്സറിഞ്ഞ് ഒന്നാകാം എന്ന സന്ദേശവുമായാണ് പദ്ധതി തുടങ്ങിയത്.
35കഴിഞ്ഞവർ, പങ്കാളി മരിച്ചവർ, നിയമപരമായി ബന്ധം വേർപെടുത്തിയവർ, പുനർവിവാഹം ആഗ്രഹിക്കുന്നവർ തുടങ്ങിയവർക്ക് ജീവിതപങ്കാളിയെ കണ്ടെത്താനാണ് വെബ്സൈറ്റ് ആരംഭിച്ചത്. 25 വയസ് കഴിഞ്ഞ യുവതികൾക്കും രജിസ്റ്റർ ചെയ്യാം. 35 കഴിഞ്ഞിട്ടും വിവിധ കാരണങ്ങളാൽ വിവാഹം നടക്കാത്ത ഒട്ടേറെപ്പേർ പഞ്ചായത്ത് പരിധിയിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ പ്രത്യേക സബ്കമ്മിറ്റികൾ രൂപീകരിച്ച് വയസുതിരിച്ചുള്ള പട്ടിക തയ്യാറാക്കി. തുടർന്നാണ്‌ വെബ്സൈറ്റ് തയ്യാറാക്കിയത്. 35ന് മുകളിൽ പ്രായമുള്ള പുരുഷന്മാരും 25നും 35നുമിടയിലുള്ള സ്ത്രീകളുമാണ് കൂടുതലും രജിസ്റ്റർ ചെയ്തത്. മറ്റ് പഞ്ചായത്തുകളിലുള്ളവർക്ക് ഉൾപ്പെടെ ഓൺലൈനായും പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയും രജിസ്റ്റർ ചെയ്യാം. തുടർന്ന് പങ്കാളിയെ കണ്ടെത്തിയാൽ വെബ്സൈറ്റിലെ ഫോൺ നമ്പറിലൂടെ പ്രസിഡന്റിനെയോ വൈസ് പ്രസിഡന്റിനേയോ ബന്ധപ്പെടണം. തുടർന്ന് പ്രത്യേക കമ്മിറ്റി ഇരുവർക്കും താൽപര്യമുണ്ടെങ്കിൽ നേരിട്ട് കാണാൻ അവസരമൊരുക്കും. തുടർന്ന് കൗൺസലിങ്. വെബ്സൈറ്റ് വഴി പങ്കാളികളെ കണ്ടെത്തുന്നവർക്കായി പഞ്ചായത്ത് കൺവൻഷൻ സെന്ററിൽ സമൂഹ വിവാഹത്തിന് സൗകര്യമൊരുക്കുമെന്ന് പ്രസിഡന്റ്‌ കെ കെ രാജീവൻ പറഞ്ഞു.

Related posts

പാറയിലൂടെ നടക്കവേ കാൽ വഴുതി പുഴയിൽ വീണു; കണ്ണൂരിൽ ഒരാൾ മരിച്ചു

Aswathi Kottiyoor

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും

Aswathi Kottiyoor

ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊന്ന യുവതിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox