24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 334 ശതമാനമായി കുതിച്ചുയര്‍ന്നു
Kerala

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 334 ശതമാനമായി കുതിച്ചുയര്‍ന്നു

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 334 ശതമാനമായിട്ടാണ് കുതിച്ചുയര്‍ന്നത്. എഴുപത്തിയഞ്ച് രാജ്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. മേയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ കേന്ദ്ര പദ്ധതികളിലൂടെയാണ് ഇന്ത്യ ഇത് സാദ്ധ്യമാക്കിയത്. ലോകോത്തര സൈനിക ഉപകരണം നിര്‍മ്മിക്കുന്നതിന് വേണ്ടി തദ്ദേശീയമായ രൂപകല്‍പന, ഗവേഷണം, പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മ്മാണം എന്നീ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പിച്ചതും ഏറെ ഗുണകരമായി.2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഏകദേശം 1,387 കോടി രൂപയുടെ പ്രതിരോധ സാമഗ്രികള്‍ ഇന്ത്യ കയറ്റുമതി ചെയ്തു. ഇതോടെ പ്രതിരോധ, സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കയറ്റുമതി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയായ 12,815 കോടി രൂപയിലെത്തി. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 54.1 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി പ്രധാനമായും അമേരിക്ക, തെക്ക്കിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലേക്കാണ്.

Related posts

മഴ തുടരും; സംസ്ഥാനത്തെ നാല് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

Aswathi Kottiyoor

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്-ഡിജിറ്റൽ ഹബ് ഒരുക്കി കെഎസ്‌യുഎം

Aswathi Kottiyoor

പ്രധാനമന്ത്രിയുടെ സന്ദർശനം; രണ്ട് ദിവസം കൊച്ചിയിൽ ഗതാഗതനിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox