കോവിഡ്കാലത്തിനുശേഷം സ്കൂളുകളും കോളജുകളും തുറന്നതോടെ ‘പൂവാലന്മാര്’ ക്കെതിരെ നടപടിയുണ്ടാകുമെന്ന് കേരള പോലീസ്.
മുന്‍കാലങ്ങളില്‍ ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച് പിങ്ക് പോലീസിന്റെ സേവനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയിരുന്നു. രാവിലെയും വൈകുന്നേരവുമായിരുന്നു സ്പെഷല്‍ പട്രോളിംഗ്. ഇത് പുനരാരംഭിക്കാനാണു പോലീസ് നീക്കം.
ശല്യം ഉണ്ടായാല്‍ വിദ്യാര്‍ഥികള്‍ക്ക് 112 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ വ്യക്തമാക്കി.
ടോംസിന്റെ പ്രശസ്തമായ ബോബനും മോളിയും കാര്‍ട്ടൂണിലെ അപ്പി ഹിപ്പിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയാണ് രസകരമായ ഫേസ്ബുക്ക് കുറിപ്പ്. “വംശനാശം വന്നെന്ന് കരുതിയതാണ്” എന്ന ടാഗ് ലൈനോടുകൂടിയാണു പോസ്റ്റ്. സ്കൂള്‍ അധികൃതരും ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.