• Home
  • Kerala
  • ഡ്യൂ​ട്ടി പ​രി​ഷ്‌​ക​ര​ണം; കെ​എ​സ്ആ​ര്‍​ടി​സി എം​ഡി വി​ളി​ച്ച യോ​ഗം ഇ​ന്ന്
Kerala

ഡ്യൂ​ട്ടി പ​രി​ഷ്‌​ക​ര​ണം; കെ​എ​സ്ആ​ര്‍​ടി​സി എം​ഡി വി​ളി​ച്ച യോ​ഗം ഇ​ന്ന്

ഡ്യൂ​ട്ടി പ​രി​ഷ്‌​ക​ര​ണം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി എം​ഡി വി​ളി​ച്ച യോ​ഗം ഇ​ന്ന്. അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളു​മാ​യു​ള്ള ച​ര്‍​ച്ച വൈ​കി​ട്ട് നാ​ലി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും.

ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ 12 മ​ണി​ക്കൂ​ര്‍ സിം​ഗി​ള്‍ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കാ​നാ​ണ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ തീ​രു​മാ​നം. ആ​ഴ്ച​യി​ല്‍ 6 ദി​വ​സ​മാ​ണ് ഡ്യൂ​ട്ടി പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്യേ​ശി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം യൂ​ണി​യ​നു​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്യും.

നി​ല​വി​ല്‍ സി​ഐ​ടി​യൂ മാ​ത്ര​മാ​ണ് സിം​ഗി​ള്‍ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കു​ന്ന​തി​നോ​ട് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ടി​ഡി​എ​ഫ് സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​രെ അ​നു​ന​യി​പ്പി​ക്കാ​ന്‍ യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

അ​ക്കൗ​ണ്ട്‌​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​യ​മാ​റ്റം, ജീ​വ​ന​ക്കാ​രു​ടെ ക​ള​ക്ഷ​ന്‍ ഇ​ന്‍​സ​ന്‍റീ​വ് പ​രി​ഷ്‌​ക​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും.

Related posts

തദ്ദേശ വോട്ടർ പട്ടികയിൽ 2.685 കോടി വോട്ടർമാർ; അനർഹരായ 8.76 ലക്ഷം പേരെ ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Aswathi Kottiyoor

ഉദ്യോഗസ്ഥർ ജനങ്ങൾക്ക് അർഹമായ സേവനം ഉറപ്പാക്കണം: മന്ത്രി

Aswathi Kottiyoor

പ്ലാ​സ്റ്റി​ക് നി​​​രോ​​​ധ​​​നം ഇ​​ന്നു മുതൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ

Aswathi Kottiyoor
WordPress Image Lightbox