23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എകെജി സെന്റർ ആക്രമണം,ജിതിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും,ജാമ്യം നൽകരുതെന്ന് ക്രൈംബ്രാഞ്ച്
Kerala

എകെജി സെന്റർ ആക്രമണം,ജിതിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും,ജാമ്യം നൽകരുതെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : എകെജി സെൻറർ ആക്രമണക്കേസിലെ പ്രതിയായ ജിതിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നാലു ദിവസത്തെ പൊലിസ് കസ്റ്റഡിക്കു ശേഷം ജിതിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ മാസം ആറുവരെയാണ് ജിതിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.

ജിതിനെതിരായ തെളിവുകള്‍ ലഭിച്ചതിനാൽ വീണ്ടും കസ്റ്റഡയിൽ വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നില്ല. എകെജി സെൻറർ ആക്രണത്തിലെ ഗൂഢാലോചനയിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുള്ളതിനാൽ ജിതിന് ജാമ്യം നൽകരുതെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും. നാലു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിട്ടും നിർണായകമായ ഒരു തെളിവും കണ്ടെത്തിയില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ നിലപാട്. അതേ സമയം ഇന്നലെ കോടതിയിൽ പരാതി അറിയിക്കാനുണ്ടെന്ന് ജിതിൻ പറഞ്ഞിരുന്നു. ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇക്കാര്യമറിയാക്കാമെന്നാണ് ജിതിന്‍റെ അഭിഭാഷകൻ ഇന്നലെ കോടതിയിൽ പറഞ്ഞത്

Related posts

മാർച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കൽ സമരം

Aswathi Kottiyoor

അത്ഭുതവലയ’മായി സൂര്യൻ ; സൂപ്പര്‍ ബ്ലൂ മൂണ്‍ ദൃശ്യം ചിലയിടത്തുമാത്രം

Aswathi Kottiyoor

അവിശ്വാസം: സഭയിൽ ചർച്ച തുടരും, വാദങ്ങൾ കടുപ്പിക്കാൻ പ്രതിപക്ഷം, പ്രതിരോധിക്കാൻ കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox