24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മുഖ്യമന്ത്രിയെയും മകളെയും സമൂഹ മാധ്യമത്തിൽ അപമാനിച്ച പേരാവൂർ സ്വദേശിക്കെതിരെ പരാതി
Kerala

മുഖ്യമന്ത്രിയെയും മകളെയും സമൂഹ മാധ്യമത്തിൽ അപമാനിച്ച പേരാവൂർ സ്വദേശിക്കെതിരെ പരാതി

പേരാവൂർ: മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണയെയും അപകീർത്തിപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾക്കെതിരെ പോലീസിൽ പരാതി . പേരാവൂർ കുനിത്തല സ്വദേശിക്കെതിരെയാണ് സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ.രജീഷ് പരാതി നല്കിയത്.

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയും വീണക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുമാണ് പോസ്റ്റ്.സമൂഹത്തിൽ ലഹള ഉണ്ടാക്കാൻ ഉദ്ദേശിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടുവെന്നാണ് പരാതി.

സംഭവം വിവാദമായതോടെ പോസ്റ്റ് അപ്രത്യക്ഷമായിട്ടുണ്ട്.സൈബർ വിംങ്ങിൻ്റെ സഹായത്തോടെ പേരാവൂർ പോലീസ് കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related posts

സംസ്ഥാന സർക്കാർ 1000 കോടി കൂടി കടമെടുക്കുന്നു; ഇൗ വർഷം ആകെ കടമെടുപ്പ് 9000 കോടിയാകും

Aswathi Kottiyoor

സ്കൂൾ അധ്യാപകരെ അഞ്ച് വർഷത്തിലൊരിക്കൽ സ്ഥലം മാറ്റണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ

Aswathi Kottiyoor

മെഡിസെപ്: ചികിത്സാ ആനുകൂല്യങ്ങൾ ആശുപത്രികൾ നിർത്തുന്നു

Aswathi Kottiyoor
WordPress Image Lightbox