27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോന്നി മെഡിക്കൽ കോളേജിന്‌ അംഗീകാരം; 100 സീറ്റുകളിലേക്ക്‌ പ്രവേശനം: മന്ത്രി വീണാ ജോർജ്‌
Kerala

കോന്നി മെഡിക്കൽ കോളേജിന്‌ അംഗീകാരം; 100 സീറ്റുകളിലേക്ക്‌ പ്രവേശനം: മന്ത്രി വീണാ ജോർജ്‌

കോന്നി മെഡിക്കല്‍ കോളേജിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോളേജിന് 100 സീറ്റാണ് അനുവദിച്ചതെന്നും ഈ വര്‍ഷം തന്നെ അധ്യയനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളേജ് അംഗീകാരത്തിന് നിരവധി അടിയന്തര ഇടപെടലുകളാണ് സർക്കാർ നടത്തിയത്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. 250 കോടി രൂപയിലധികം വരുന്ന വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. നിർമാണത്തിന് പാരിസ്ഥിതിക അനുമതി ലഭ്യമാക്കി. ആശുപത്രി വികസന സമിതി (എച്ച്ഡിഎസ്) രൂപീകരിച്ചു.

അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാന്റീൻ, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്‌സുകൾ, ലോൺട്രി, അനിമൽ ഹൗസ്, ഓഡിറ്റോറിയം, മോർച്ചറി, 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്ക് എന്നിവയുടെ നിർമാണത്തിന് 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി നിർമാണം തുടങ്ങി. ആദ്യവർഷ ക്ലാസുകൾ തുടങ്ങാന്‍ ബുക്കുകൾ, ക്ലാസ് റൂം, ലേബർറൂം, രക്ത ബാങ്ക്, മെഡിക്കൽ ഉപകരണങ്ങൾ, ഫർണിച്ചറുകൾ, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ, ലാബ് ഉപകരണങ്ങൾ മുതലായവ ഒരുക്കാന്‍ 18.72 കോടി രൂപ കിഫ്ബിയിൽ നിന്നും ലഭ്യമാക്കി. ഇന്റേണൽ റോഡ്, എസ്ടിപി, പ്രവേശന കവാടം മുതലായവ നിർമിക്കുന്നതിന് 15,50,76,322 രൂപയുടെ ഭരണാനുമതി നൽകി .

Related posts

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ: ജൂ​ൺ 19 വ​രെ​യു​ള്ള ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് റ​ദ്ദാ​ക്കി

Aswathi Kottiyoor

പതിനാറുകാരിയെ 12 മണിക്കൂറോളം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; എട്ടു പേർ അറസ്റ്റിൽ.*

Aswathi Kottiyoor
WordPress Image Lightbox