24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സർക്കാർ അഭിഭാഷകരുടെ വാഹനങ്ങളിൽ ബോർഡ് വേണ്ടെന്ന് സർക്കാർ; തുടർ നടപടികൾ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം
Kerala

സർക്കാർ അഭിഭാഷകരുടെ വാഹനങ്ങളിൽ ബോർഡ് വേണ്ടെന്ന് സർക്കാർ; തുടർ നടപടികൾ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം

ജില്ലാ കോടതികളിലെയും കീഴ്ക്കോടതികളിലെയും സർക്കാർ അഭിഭാഷകർ അവരുടെ വാഹനങ്ങളിൽ വെച്ചിരിക്കുന്ന ഔദ്യോഗികപദവി സൂചിപ്പിക്കുന്ന ബോർഡുകൾ നീക്കം ചെയ്യാൻ സർക്കാർ നിർദ്ദേശം. തുടർ നടപടികൾ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശംനൽകി.

1989-ലെ കേരള മോട്ടോർ വെഹിക്കിൾ റൂൾസിലെ ചട്ടം 92 എ-യിൽ നിഷ്‌കർഷിച്ചിരിക്കുന്നതിന് വിരുദ്ധമായിട്ടാണ് സർക്കാർ അഭിഭാഷകർ സ്വകാര്യ വാഹനങ്ങളിൽ ഒദ്യോഗികപദവി സൂചിപ്പിക്കുന്ന ബോർഡുകൾ വെക്കുന്നതെന്ന് അഡീഷണൽ നിയമ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. വടമൺ പനയഞ്ചേരി സ്വദേശി പ്രമോദ് നിയമമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്നാണ് നടപടി.

Related posts

20 ലക്ഷം ഡിജിറ്റൽ തൊഴിൽ ; പരിശീലനത്തിന്‌ സ്‌കിൽ ലോൺ

Aswathi Kottiyoor

മാഹി സെൻറ് തെരേസാ തീർഥാടന കേന്ദ്രം: തിരുനാൾ ചടങ്ങുകൾക്ക് അഞ്ചിന് കൊടിയേറ്റം

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox