24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നായകടി കൂടുന്നു: 2017ൽ 1.35 ലക്ഷം, ഈ വർഷം 1.96 ലക്ഷം കേസ്; പേവിഷ മരണം 21.
Kerala

നായകടി കൂടുന്നു: 2017ൽ 1.35 ലക്ഷം, ഈ വർഷം 1.96 ലക്ഷം കേസ്; പേവിഷ മരണം 21.

ഈ വർഷം സെപ്റ്റംബർ 16 വരെ കേരളത്തിൽ 21 പേർ പേവിഷബാധയേറ്റു മരിച്ചതായി ജസ്റ്റിസ് എസ്.സിരിജഗൻ സമിതി സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ 3 പേർ കുട്ടികളാണ്. 12 കേസുകൾ മാത്രമാണ് ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചത്. ബാക്കിയുള്ളവ മറ്റു സാഹചര്യങ്ങൾ പരിശോധിച്ചാണു സ്ഥിരീകരിച്ചത്. മരിച്ചവരിൽ 6 പേർ പേവിഷബാധയ്ക്കെതിരെയുള്ള ആന്റി റേബീസ് സീറവും (ഇമ്യൂണോഗ്ലോബുലിൻ) ആന്റി റേബീസ് വാക്സീനും സ്വീകരിച്ചു. മറ്റുള്ളവർ നായകടി മൂലമുള്ള മുറിവ് അവഗണിച്ചെന്നും റിപ്പോർട്ടിലുണ്ട്. കേരളത്തിലെ തെരുവുനായ പ്രശ്നം സുപ്രീം കോടതി 28നു പരിഗണിക്കാനിരിക്കെയാണ് സമിതി റിപ്പോർട്ട് നൽകിയത്.

റിപ്പോർട്ടിലെ മറ്റു വിവരങ്ങൾ

∙ നായകടി കൂടുന്നു

കഴിഞ്ഞ 5 വർഷത്തിനിടെ സർക്കാർ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്ത നായകടി കേസുകളിൽ വർധനയുണ്ട്. 2017 ൽ 1.35 ലക്ഷമായിരുന്നത് 2021 ൽ 2.21 ലക്ഷമായി. 2022 ഓഗസ്റ്റ് വരെ മാത്രം 1.96 ലക്ഷം കേസുകൾ.

സംസ്ഥാനത്ത് ഏറ്റവുമധികം നായകടി കേസ് തിരുവനന്തപുരത്താണ് – 27,343. പാലക്കാട് (22,782), കൊല്ലം (21,692), തൃശൂർ (20,664) എന്നിവിടങ്ങളിലും കൂടുതലാണ്. ഏറ്റവും കുറവ് വയനാട് (6351), ഇടുക്കി (5494) എന്നിവിടങ്ങളിലാണ്. നായ്ക്കൾ പെരുകുന്നു

2019 ലെ ലൈവ്‌സ്റ്റോക്ക് സെൻസസ് പ്രകാരം കേരളത്തിൽ 2.89 ലക്ഷം തെരുവുനായ്ക്കളുണ്ട്. കൊല്ലം ജില്ലയിലാണ് കൂടുതൽ തെരുവുനായ്ക്കളുള്ളത് – 50,869. തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ – 47,829. ഏറ്റവും കുറവ് വയനാട്ടിൽ – 6907.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

വിദ്യാർഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന: അഞ്ച് വനിതാ ജീവനക്കാർ കസ്റ്റഡിയിൽ.*

Aswathi Kottiyoor

രാത്രി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്, സഞ്ചാരികൾക്ക് നിയന്ത്രണം; മേഘമലയിൽ തമ്പടിച്ച് അരിക്കൊമ്പൻ

WordPress Image Lightbox