24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഉപജില്ല ബാഡ്മിന്റൺ ഓവറോൾ ചാമ്പ്യൻഷിപ്പ് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്.
Kerala

ഉപജില്ല ബാഡ്മിന്റൺ ഓവറോൾ ചാമ്പ്യൻഷിപ്പ് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്.


കേളകം : ഇരിട്ടി ഉപജില്ല ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്വന്തമാക്കി. പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ സെൻറ് മേരിസ് എടൂർ ഒന്നാം സ്ഥാനവും സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ ബോയ്സിൽ ഒന്നാംസ്ഥാനം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളും രണ്ടാം സ്ഥാനം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും കരസ്ഥമാക്കി. സീനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം സെന്റ് തോമസ് ഹയർ സെക്രട്ടറി സ്കൂളും രണ്ടാം സ്ഥാനം കൊട്ടിയൂര്‍ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളും കരസ്ഥമാക്കി. കേളകം പെരുന്താനം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾക്ക് ഇരിട്ടി ഉപജില്ലയിലെ കായികാധ്യാപകർ നേതൃത്വം നൽകി. സ്റ്റേഡിയത്തിൽ വച്ച് നടന്ന സമാപന പരിപാടിയിൽ വിജയികളായ കുട്ടികളെ അനുമോദിക്കുകയും അവർക്ക് മെഡലും ട്രോഫിയും വിതരണം ചെയ്യുകയും ചെയ്തു. കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, ഹെഡ്മാസ്റ്റർ എം വി മാത്യു, പിടിഎ വൈസ് പ്രസിഡന്‍റ് സജീവൻ എം പി, ബിപിൻ ആന്റണി, തോമസ് വി ഡി, അനീഷ് പി, പ്രദീപന്‍ പോണിച്ചേരി എന്നിവര്‍ സംസാരിച്ചു.

Related posts

കൈവരിയില്ലാത്ത കനാൽപ്പാലത്തിൽ നിന്നും കനാലിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor

സമ്പൂർണ സാക്ഷരതപോലെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടണം: മുഖ്യമന്ത്രി

Aswathi Kottiyoor

വാതിൽപ്പടി സേവനം ജനപങ്കാളിത്തത്തോടെ കൂടുതൽ ഊർജ്ജിതമാക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox