തീപ്പൊള്ളലേറ്റ് മൂന്നു വയസുകാരൻ മരിച്ചു. കണ്ടാമംഗലം അന്പാഴക്കോട് വീട്ടിൽ നൗഷാദ്- ഹസനത്ത് ദന്പതികളുടെ മകൻ റയാൻ ആണു മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേൽക്കുകയായിരുന്നു. മണ്ണാർക്കാട് വട്ടന്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നല്കിയതിനു ശേഷം കോഴിക്കോട്ട് വിദഗ്ധ ചികിത്സനൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
previous post