24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പാലായില്‍ ടിപ്പറിന് പിന്നില്‍ ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
Kerala

പാലായില്‍ ടിപ്പറിന് പിന്നില്‍ ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പാലാ മേലുകാവ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുടയത്തൂര്‍ പുളിയമ്മാക്കള്‍ ഗിരീഷ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വെളുപ്പിന് അഞ്ചരയ്ക്കായിരുന്നു സംഭവം. വൃക്കരോഗിയായ ഗിരീഷ് ഡയാലിസിസിനായി ബന്ധുവിനൊപ്പം ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.

കൊല്ലപ്പള്ളിക്ക് സമീപം കടനാട്ടിലേക്ക് തിരിയുന്ന പുളിഞ്ചുവട് കവലയിലാണ് അപകടമുണ്ടായത്. മേലുകാവ് ഭാഗത്തുനിന്നും വന്ന ഓട്ടോ ഒരു വശത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന്‍റെ പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു.

ഓട്ടോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

Related posts

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു ;സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു……….

Aswathi Kottiyoor

കാക്കയങ്ങാട് സ്ഫോടനം ഭാര്യക്കും ഭർത്താവിനും പരിക്ക്

Aswathi Kottiyoor

സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

Aswathi Kottiyoor
WordPress Image Lightbox