24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഹര്‍ത്താലില്‍ ആനവണ്ടിക്ക് കല്ലെറിയുന്നവരേ ഓര്‍ക്കൂ, ബസിന്റെ ഒരു ഗ്ലാസിന് വില 8,000 മുതല്‍ 40,000 വരെ.
Kerala

ഹര്‍ത്താലില്‍ ആനവണ്ടിക്ക് കല്ലെറിയുന്നവരേ ഓര്‍ക്കൂ, ബസിന്റെ ഒരു ഗ്ലാസിന് വില 8,000 മുതല്‍ 40,000 വരെ.

സംസ്ഥാനത്ത് ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണങ്ങളില്‍ കെ.എസ്.ആര്‍.ടി.സിക്ക് 30 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 62 ശതമാനം സര്‍വീസുകളാണ് ഇന്നത്തെ ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയത്. ഇതില്‍ 59 ബസുകള്‍ക്കാണ് കേടുപാടുണ്ടായത്. നിരവധി ബസുകളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.

ചില്ലുകള്‍ മാറി വീണ്ടും ബസുകള്‍ സര്‍വീസിന് സജ്ജമാക്കണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവാക്കണം. ശരാശരി രണ്ടാഴ്ച വരെ സമയമെടുക്കും വാഹനം റിപ്പയര്‍ കഴിഞ്ഞ് പുറത്തിറക്കാന്‍. 57 ആര്‍ടിസി ബസുകളും ഒരു ലോഫ്‌ളോര്‍ ബസും ഒരു സ്വിഫ്റ്റ് ബസുമാണ് ഇന്ന് അക്രമികള്‍ തകര്‍ത്തത്.

ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ്, ഓഡിനറി പാസഞ്ചര്‍ ബസുകളുടെ ചില്ല് തകര്‍ന്നാല്‍ ഒരു ഗ്ലാസിന് വില 8000 രൂപയാണ്. എസി ലോഫ്‌ളോര്‍ ബസുകളാണെങ്കില്‍ മുന്‍വശത്തെ ഗ്ലാസിന് 40,000 രൂപയാണ് വില. സ്വിഫ്റ്റ് ബസിനാണെങ്കില്‍ ഗ്ലാസിന് വില 22,000 ആകും.

ബസുകള്‍ അറ്റകുറ്റ പണി ചെയ്യാനായി രണ്ടാഴ്ചയോളം സര്‍വീസ് നടത്താതിരിക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം ഇതിന് പുറമേയാണ്. അതായത്, നിലവില്‍ വലിയ നഷ്ടത്തില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഇത്തരം അക്രമ സംഭവങ്ങളുണ്ടാക്കുന്ന നഷ്ടം ഭീമമാണെന്ന് സാരം.

Related posts

കി​ട​പ്പ് രോ​ഗി​ക​ൾ​ക്കു വീ​ട്ടി​ൽ വാ​ക്സി​നേ​ഷ​ൻ; ആ​രോ​ഗ്യ​വ​കു​പ്പ് മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ചു

Aswathi Kottiyoor

സംസ്ഥാനത്തെ കാട്ടുപന്നി ശല്യം: കേന്ദ്ര വനം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ധന, പാചക വാതക വില വര്‍ധനവിന് പിന്നാലെ പച്ചക്കറിയുടെ വിലയും കുതിക്കുന്നു.

Aswathi Kottiyoor
WordPress Image Lightbox