22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പാത ഇരട്ടിപ്പിക്കൽ: ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം.*
Kerala

പാത ഇരട്ടിപ്പിക്കൽ: ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം.*


തിരുവനന്തപുരം ∙ ഡിവിഷനു കീഴിൽ തമിഴ്നാട്ടിലെ ഇരണിയലിനും നാഗർകോവിലിനും ഇടയിൽ പാത ഇരട്ടിപ്പിക്കൽ ജോലി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി.
∙ പൂർണമായി റദ്ദാക്കിയവ: 26നും 29നും രാത്രി 11.25ന് മധുര ജംക്‌ഷനിൽനിന്നു പുറപ്പെടേണ്ട മധുര ജംക്‌ഷൻ – പുനലൂർ എക്സ്പ്രസ് (16729), 27നും 30നും പുനലൂരിൽനിന്നു വൈകിട്ട് 5.20 ന് പുറപ്പെടേണ്ട പുനലൂർ – മധുര ജംക്‌ഷൻ എക്സ്പ്രസ് (16730).

∙ ഭാഗികമായി റദ്ദാക്കിയവ: 26, 29 തീയതികളിൽ മംഗളൂരു സെൻട്രൽ – നാഗർകോവിൽ ജംക്‌‌ഷൻ ഏറനാട് എക്സ്പ്രസ് (16605) തിരുവനന്തപുരം സെൻട്രലിൽ സർവീസ് അവസാനിപ്പിക്കും.

27, 30 തീയതികളിൽ പുലർച്ചെ 2ന് നാഗർകോവിലിൽ നിന്നു പുറപ്പെടേണ്ട മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് (16606) പുലർച്ചെ 3.35ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കും. സമയമാറ്റം: നാഗർകോവിൽ ജംക്‌ഷനിൽ നിന്നു രാവിലെ 4.05ന് പുറപ്പെടേണ്ട നാഗർകോവിൽ ജംക്‌ഷൻ – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് 27, 30 തീയതികളിൽ ഒരു മണിക്കൂറും 35 മിനിറ്റും വൈകി രാവിലെ 5.40 ന് പുറപ്പെടും.

ഈ ട്രെയിനുകൾക്ക് ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായി റദ്ദാക്കി.ഐലൻഡ് എക്സ്പ്രസ് വൈകും

ഇന്നു ബെംഗളൂരുവിൽനിന്നു പുറപ്പെടുന്ന കെഎസ്ആർ ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (16526) തമിഴ്നാട്ടിലെ സോമനായക്കൻപട്ടി സ്റ്റേഷനിൽ ഒരു മണിക്കൂർ പിടിച്ചിടും.

Related posts

സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പ് വരുത്തണം: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

ചീ​ട്ടോ കു​റി​പ്പ​ടി​യോ ഇ​ല്ലാ​തെ രാ​ജ്യ​ത്തെ​വി​ടെ​യും ചി​കി​ത്സ

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരിക്കെതിരെ സൈക്കിൾ റാലി നടത്തി

Aswathi Kottiyoor
WordPress Image Lightbox