23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തമിഴ്‌നാട്ടിൽ പാത ഇരട്ടിപ്പിക്കൽ; ട്രെയിൻ സർവീസുകൾക്കു നിയന്ത്രണം
Kerala

തമിഴ്‌നാട്ടിൽ പാത ഇരട്ടിപ്പിക്കൽ; ട്രെയിൻ സർവീസുകൾക്കു നിയന്ത്രണം

ഡിവിഷനു കീഴിൽ തമിഴ്‌നാട്ടിലെ ഇരണിയലിനും നാഗർകോവിലിനും ഇടയിൽ പാത ഇരട്ടിപ്പിക്കൽ ജോലി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി.

ന്മ പൂർണമായി റദ്ദാക്കിയവ: 26നും 29നും രാത്രി 11.25ന് മധുര ജംക്ഷനിൽനിന്നു പുറപ്പെടേണ്ട മധുര ജംക്ഷൻ പുനലൂർ എക്സ്‌പ്രസ് (16729), 27നും 30നും പുനലൂരിൽനിന്നു വൈകിട്ട് 5.20 ന് പുറപ്പെടേണ്ട പുനലൂർ മധുര ജംക്ഷൻ എക്സ്‌പ്രസ് (16730).

ന്മ ഭാഗികമായി റദ്ദാക്കിയവ: 26, 29 തീയതികളിൽ മംഗളൂരു സെൻട്രൽ നാഗർകോവിൽ ജംക്ഷൻ ഏറനാട് എക്സ്‌പ്രസ് (16605) തിരുവനന്തപുരം സെൻട്രലിൽ സർവീസ് അവസാനിപ്പിക്കും.

27, 30 തീയതികളിൽ പുലർച്ചെ 2ന് നാഗർകോവിലിൽ നിന്നു പുറപ്പെടേണ്ട മംഗളൂരു സെൻട്രൽ ഏറനാട് എക്സ്‌പ്രസ് (16606) പുലർച്ചെ 3.35ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കും.

ന്മ സമയമാറ്റം: നാഗർകോവിൽ ജംക്ഷനിൽ നിന്നു രാവിലെ 4.05ന് പുറപ്പെടേണ്ട നാഗർകോവിൽ ജംക്ഷൻ മംഗളൂരു സെൻട്രൽ പരശുറാം എക്സ്‌പ്രസ് 27, 30 തീയതികളിൽ ഒരു മണിക്കൂറും 35 മിനിറ്റും വൈകി രാവിലെ 5.40 ന് പുറപ്പെടും.

ഈ ട്രെയിനുകൾക്ക് ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായി റദ്ദാക്കി.

ഐലൻഡ് എക്സ്‌പ്രസ് വൈകും

ഇന്നു ബെംഗളൂരുവിൽനിന്നു പുറപ്പെടുന്ന കെഎസ്ആർ ബെംഗളൂരു കന്യാകുമാരി ഐലൻഡ് എക്സ്‌പ്രസ് (16526) തമിഴ്‌നാട്ടിലെ സോമനായക്കൻപട്ടി സ്റ്റേഷനിൽ ഒരു മണിക്കൂർ പിടിച്ചിടും.

Stories you may Like

Related posts

സി​​ൽ​​വ​​ർ ലൈ​​ൻ റെ​​യി​​ൽ പാ​​ത​​യ്ക്കാ​​യി പ​​രി​​സ്ഥി​​തി ആ​​ഘാ​​തപ​​ഠ​​നം ന​​ട​​ത്തി: മു​​ഖ്യ​​മ​​ന്ത്രി

Aswathi Kottiyoor

മഴ: തിരുവനന്തപുരം ജില്ല ജാഗ്രതയില്‍, മന്ത്രിമാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി

Aswathi Kottiyoor

കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്ക് പ​ലി​ശ​യി​ള​വ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox