27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഞങ്ങൾ ആന പാപ്പാന്‍ ആകാന്‍ പോകുന്നു. പൊലീസ് തപ്പി വരേണ്ട. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം.’ കത്തെഴുതി വച്ച് ആന പാപ്പാന്മാരാകാൻ നാടുവിട്ട മൂന്ന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളെയും പിടികൂടി
Kerala

ഞങ്ങൾ ആന പാപ്പാന്‍ ആകാന്‍ പോകുന്നു. പൊലീസ് തപ്പി വരേണ്ട. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം.’ കത്തെഴുതി വച്ച് ആന പാപ്പാന്മാരാകാൻ നാടുവിട്ട മൂന്ന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളെയും പിടികൂടി


കുന്നംകുളത്തുനിന്ന് ആന പാപ്പാന്മാർ ആകാൻ നാടുവിട്ട മൂന്നു കുട്ടികളെ കണ്ടെത്തി. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യബസിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ.

ആനപാപ്പാന്‍മാരാകണം, ഇതിനായി കോട്ടയത്തേക്ക് പോകുന്നുവെന്ന് കത്തെഴുതി വച്ചിട്ടാണ് മൂന്ന് വിദ്യാര്‍ത്ഥികളും നാടുവിട്ടത്. തൃശൂര്‍ കുന്നംകുളം പഴഞ്ഞി ഗവണ്‍മെന്റ് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് കത്തെഴുതിവച്ച് കടന്നത്. ആനപാപ്പാന്‍മാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേക്ക് പോകുകയാണെന്നുമാണ് കത്തില്‍ കുട്ടികള്‍ എഴുതിയിരുന്നത്. പൊലീസ് തപ്പിവരേണ്ടെന്നും കത്തില്‍ കുട്ടികള്‍ എഴുതിയിട്ടുണ്ട്.

തൃശൂര്‍ പഴഞ്ഞി ഗവണ്‍മെന്റ് സ്‌കൂളിലെ മൂന്ന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളാണ് കത്തെഴുതിവച്ച് കടന്നത്. ‘ഞങ്ങള്‍ നാട് വിട്ടുപോകുകയാണ്. ആനപ്പാപ്പാന്‍ ആകാന്‍ പോകുകയാണ്. ഞങ്ങളെ തപ്പി പൊലീസ് വരേണ്ട. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം.’ ഇതാണ് കത്തില്‍ എഴുതിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടില്‍ നിന്ന് ട്യൂഷന് പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിന്ന് കുട്ടികള്‍ തൃശൂര്‍ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഒടുവിൽ സ്വകാര്യബസിൽ ഉറങ്ങുകയായിരുന്ന കുട്ടികളെ പൊലീസ് പിടികൂടി.

Related posts

കെഎസ്ആർടിസിയെ മൂന്നാക്കാൻ ലക്ഷ്യമിട്ട് ഗതാഗത വകുപ്പ്

Aswathi Kottiyoor

പൊലീസും എക്സൈസും വല‌‍‌‍‌‍ഞ്ഞു; ലഹരി ഉറവിടം ക‌‌​​​​​​ണ്ടെത്താൻ തീവ്രവാദ വിരുദ്ധ സേന

Aswathi Kottiyoor

ഇന്ന് അന്താരാഷ്ട്ര വയോജന ദിനം : നടതള്ളുകയല്ല വേണ്ടത്, കൂടെ നടത്താം

Aswathi Kottiyoor
WordPress Image Lightbox