24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആറളം പുനരധിവാസ മേഖലയിൽ മൊബിലൈസേഷൻ ക്യാമ്പ് നടത്തി
Kerala

ആറളം പുനരധിവാസ മേഖലയിൽ മൊബിലൈസേഷൻ ക്യാമ്പ് നടത്തി

കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടിക വർഗ്ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി ഡി ഡി യു ജി കെ വൈ (ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗസല്യ യോജന) മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ആറളം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ മിനി ദിനേശൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമീണ മേഖലയിലെ 18 നും 35 നും മധ്യേ പ്രായമുള്ള യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനത്തോടൊപ്പം തൊഴിലും നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശീ മുഖാന്തരം നടപ്പാക്കുന്ന പദ്ധതിയാണ് ഡി ഡി യു ജി കെ വൈ. വിവിധ ഏജൻസികളെ പ്രതിനിധീകരിച്ച് എ രമേശൻ, ജാക്സൺ പീയൂസ്, എ ടി ഗുരുപ്രഭ, സി വി മനീഷ എന്നിവർ ക്ലാസ്സെടുത്തു. പുനരധിവാസ മേഖലയിലെ ആറു ബ്ലോക്കുകളിൽ നിന്നായി 60 ഓളം യുവതീ യുവാക്കൾ പങ്കെടുത്തു. ആറളം പട്ടിക വർഗ പ്രത്യേക പദ്ധതി കോർഡിനേറ്റർ പി സനൂപ്, ബ്ലോക്ക് കോ-ഓഡിനേറ്റർ അപർണ്ണ ഉണ്ണികൃഷ്ണൻ, ആനിമേറ്റർ സി പ്രവീൺ എന്നിവർ സംസാരിച്ചു.

Related posts

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫലം: 87.94 ശ​ത​മാ​നം വി​ജ​യം

Aswathi Kottiyoor

ട്രാൻസ്ജെൻഡറിനു മലയാള പദം: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനും കിട്ടിയില്ല

Aswathi Kottiyoor

കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു : *രോഗം യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

Aswathi Kottiyoor
WordPress Image Lightbox