24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് അനുവദിച്ച നാലെണ്ണത്തിൽ ഒന്ന് കണ്ണൂരിൽ: വരുന്നു,​ തളിപ്പറമ്പിൽ സ്വകാര്യ വ്യവസായ പാർക്ക്
Kerala

സംസ്ഥാനത്ത് അനുവദിച്ച നാലെണ്ണത്തിൽ ഒന്ന് കണ്ണൂരിൽ: വരുന്നു,​ തളിപ്പറമ്പിൽ സ്വകാര്യ വ്യവസായ പാർക്ക്

കണ്ണൂർ : സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിച്ച് കൂടുതൽ സംരംഭകരെ വ്യവസായത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അനുവദിച്ച നാല് സ്വകാര്യ വ്യവസായ പാർക്കുകളിലൊന്ന് കണ്ണൂരിൽ തുടങ്ങാൻ അന്തിമാനുമതിയായി.2017ലെ പദ്ധതിയാണെങ്കിലും ഈ വർഷം കൂടുതൽ ഇളവുകൾ വരുത്തിയതോടെയാണു സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ വ്യവസായ പാർക്ക് തുടങ്ങാൻ വ്യക്തികൾ മുന്നോട്ടുവന്നത്.വി.എം.പി. എസ് ഫുഡ് പാർക്ക് ആന്റ് വെഞ്ചേഴ്സിന്റെ കീഴിൽ തളിപ്പറമ്പിലാണ് സ്വകാര്യ വ്യവസായ പാർക്ക് വരുന്നത്. സംസ്ഥാനത്ത് വ്യവസായ പാർക്കുകളിൽ തുടങ്ങാനായി 25 സ്വകാര്യ വ്യക്തികളിൽ നിന്നാണ് നാലുപേരെ തിരഞ്ഞെടുത്തത്. ഇവർക്കുള്ള അനുമതി പത്രം ഇന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വിതരണം ചെയ്യും.
സ്വകാര്യ കമ്പനികൾ, കോ-ഓപറേറ്റീവ് സൊസൈറ്റികൾ, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, എം.എസ്.എം.ഇ കൺസോർഷ്യങ്ങൾ എന്നിവക്കാണ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ അവസരം നൽകിയിരുന്നത്. കുറഞ്ഞത് 10 ഏക്കറോ അതിൽ കൂടുതലോ ഭൂമിയുള്ളവർക്കാണ് മുൻഗണന നൽകിയത്. അപേക്ഷ ലഭിച്ചാൽ ഭൂമി, പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ പരിശോധിച്ച് വ്യവസായം, ധനകാര്യം, റവന്യൂ, തദ്ദേശ സ്വയംഭരണം, ജലവിഭവം, വൈദ്യുതി, പരിസ്ഥിതി വകുപ്പുകളുടെ സർക്കാർ സെക്രട്ടറിമാർ ഉൾപ്പെടുന്ന കമ്മിറ്റി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലാണ് അന്തിമ അനുമതി നൽകിയത്.ആദ്യ ഘട്ടത്തിൽ ഒരു പാർക്കിൽ 1000 പേർക്ക് ജോലി നൽകാൻ കഴിയുമെന്നാണ് വ്യവസായ വകുപ്പ് അധികൃതരുടെ പ്രതീക്ഷസർക്കാർ പാർക്കുകൾക്ക് സമാനംവിജ്ഞാപനം കഴിഞ്ഞാൽ സർക്കാർ വ്യവസായ പാർക്കുകളിലെ അതേ അവകാശങ്ങൾടെക്നോ പാർക്കിന് സമാനമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുംതദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയും ചുവപ്പുനാടയും ഒഴിവാക്കുംഅടിസ്ഥാന സൗകര്യങ്ങൾക്കായി 30 ലക്ഷം രൂപ വീതം സബ്സിഡി കൂടിയ സബ് സിഡി മൂന്നു കോടി രൂപ അനുമതി ലഭ്യമായാൽ റോഡുകൾ, വൈദ്യുതി, ജലവിതരണം എന്നിവക്ക് സൗകര്യമൊരുക്കും പാർക്കിൽ വെയർഹൗസുകൾ, മറ്റ് ലോജിസ്റ്റിക്‌സ് സേവനങ്ങൾ, വാഹന സർവീസ്, റിപ്പയർ ഡിപ്പോകൾ എന്നിവക്ക് അനുവദിക്കും വാഹന ഷോറൂമുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, മാളുകൾ അല്ലെങ്കിൽ റീട്ടെയിൽ ഔട്ട്‌ലറ്റുകൾ എന്നിവ അനുവദിക്കില്ല.കൂടുതൽ അപേക്ഷകർ കോട്ടയത്ത്കോട്ടയം 5, പാലക്കാട് 4, തൃശൂർ 3, എറണാകുളം 2, മലപ്പുറം, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട് , ഇടുക്കി, തിരുവനന്തപുരം, വയനാട് ഒന്നു വീതം അപേക്ഷകളാണുണ്ടായിരുന്നത്. ഇതിൽ കണ്ണൂരിലെ സ്വകാര്യ പാർക്കിന് പുറമെ മലബാർ എന്റർപ്രൈസസ് മലപ്പുറം, ഇന്ത്യൻ വെർജിൻ സ്പൈസസ് , കോട്ടയം, കടമ്പൂർ ഇൻഡസ്ട്രീസ് പാർക്ക് പാലക്കാട് എന്നിവയ്ക്കും അനുമതി ലഭിച്ചിട്ടുണ്ട്.അനുമതി ഏകജാലകം വഴിഎല്ലാ അനുമതിയും ഏകജാലകം വഴി വേഗത്തിലാക്കും. അനുമതികൾ ലഭിച്ചു 3 മാസത്തിനകം കെട്ടിടനിർമാണം തുടങ്ങണം. 2 വർഷത്തിനകം വ്യവസായം തുടങ്ങിയില്ലെങ്കിൽ അനുമതി റദ്ദാക്കും. സംരംഭകൻ പരാജയപ്പെട്ടാൽ പാർക്ക് നടത്തിപ്പ് വ്യവസായ–വാണിജ്യ ഡയറക്ടർ ഏറ്റെടുക്കും.

Related posts

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിക്ക് അപേക്ഷിക്കാം

Aswathi Kottiyoor

കള്ള ടാക്സി: ഉടൻ പിടി വീഴും, ഓരോ ജില്ലക്കും ഓരോ വാട്സാപ്പ് നമ്പർ

Aswathi Kottiyoor

ബഫർസോൺ വിഷയത്തിൽ തെറ്റിദ്ധാരണ സൃഷ്‌ടിക്കാൻ ശ്രമം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox