21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ സ്കി​ൽ പാ​ർ​ക്ക്
Kerala

അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ സ്കി​ൽ പാ​ർ​ക്ക്

ക​ണ്ണൂ​ർ: പ്ര​തി​വ​ർ​ഷം 400 ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചു തൊ​ഴി​ൽ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് പാ​ല​യാ​ട് അ​സാ​പ് ക​മ്യൂ​ണി​റ്റി സ്‌​കി​ൽ പാ​ർ​ക്കി​ന്‍റെ ല​ക്ഷ്യം. തൊ​ഴി​ൽ സാ​ധ്യ​ത ഏ​റെ​യു​ള്ള ടൂ​ൾ എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ മാ​നു​ഫാ​ക്ച​റിം​ഗ്, ടൂ​ൾ ഡി​സൈ​നിം​ഗ് പ്ര​സി​ഷ​ൻ ആ​ൻ​ഡ് സി​എ​ൻ​സി മെ​ഷീ​നിം​ഗ് ക​ൺ​വ​ൻ​ഷ​ണ​ൽ ആ​ൻ​ഡ് സി​എ​ൻ​സി വെ​ർ​ട്ടി​ക്ക​ൽ മി​ല്ലിം​ഗ്, കോ​ൺ​വ​ൻ​ഷ​ണ​ൽ ആ​ൻ​ഡ് സി​എ​ൻ​സി ടേ​ണിം​ഗ് കോ​ഴ്സു​ക​ൾ എ​ന്നി​വ എ​ൻ​ടി​ടി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും. കൂ​ടാ​തെ, രാ​ജ്യ​ത്തെ പ്ര​മു​ഖ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് പൊ​തു -സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ൽ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​മു​ള്ള കോ​ഴ്സു​ക​ളി​ലും ഇ​വി​ടെ പ​രി​ശീ​ല​നം ന​ൽ​കും. പ്ല​സ് ടു ​ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ് പ്ര​വേ​ശ​നം.

കൂ​ടാ​തെ ബി​ടെ​ക് പോ​ലു​ള്ള പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി ഒ​രു വ​ർ​ഷ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ ചെ​യ്യാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. വി​വി​ധ കോ​ഴ്സു​ക​ൾ​ക്കാ​യി നാ​ല് വി​ഭാ​ഗ​ത്തി​ലു​ള്ള 44 മെ​ഷീ​നു​ക​ൾ സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ലെ​യ്ത്ത്, മി​ല്ലിം​ഗ്, ഡ്രി​ല്ലിം​ഗ്, ഗ്രൈ​ന്‍റിം​ഗ് മെ​ഷീ​നു​ക​ൾ ഉ​ൾ​ക്കൊ​ള​ളു​ന്ന ക​ൺ​വ​ൻ​ഷ​ണ​ൽ മെ​ഷീ​ൻ, ലെ​യ്ത്ത്, മി​ല്ലിം​ഗ് എ​ന്നി​വ ഉ​ൾ​ക്കൊ​ള​ളു​ന്ന കം​പ്യൂ​ട്ട​റൈ​സ്ഡ് ന്യൂ​മെ​റി​ക്ക് ക​ൺ​ട്രോ​ൾ മെ​ഷീ​ൻ, ത്രീ​ഡി പ്രി​ന്‍റ​ർ മെ​ഷീ​ൻ, ഇ​ല​ക്ട്രി​ക് ഡി​സ്ചാ​ർ​ജ് മെ​ഷീ​ൻ എ​ന്നി​വ​യാ​ണി​വ.

വി​ജ​യ​ക​ര​മാ​യി കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ കാ​ന്പ​സ് പ്ലേ​യ്സ്മെ​ന്‍റ് സ​ഹാ​യം ന​ൽ​കും. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ, ബാ​റ്റ​റി മെ​യി​ന്‍റ​ന​ൻ​സ് തു​ട​ങ്ങി വ​രും കാ​ല​ത്തെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തി അ​തി​ന​നു​സൃ​ത​മാ​യ കോ​ഴ്സു​ക​ളും ഉ​ട​ൻ ആ​രം​ഭി​ക്കും.

പൊ​തു​സ​മൂ​ഹ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ൽ ഒ​രു യൂ​ണി​റ്റും സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കും. ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് ഈ ​പാ​ർ​ക്ക് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്ന് നി​ല​ക​ളി​ൽ അ​ത്യാ​ധു​നി​ക ക്ലാ​സ് മു​റി​ക​ൾ, ലാ​ബ് സൗ​ക​ര്യ​ങ്ങ​ൾ, ലോ​ക്ക​ർ സൗ​ക​ര്യ​മു​ള്ള ഡ്ര​സിം​ഗ് റൂ​മു​ക​ൾ, മീ​റ്റിം​ഗ് റൂ​മു​ക​ൾ, സെ​ർ​വ​ർ റൂം, ​നെ​റ്റ്‌​വ​ർ​ക്ക് ക​ണ​ക്റ്റി​വി​റ്റി​യു​ള്ള ഐ​ടി ലാ​ബ് എ​ന്നി​വ​യും 66000 ലി​റ്റ​റി​ന്‍റെ മ​ഴ​വെ​ള്ള സം​ഭ​ര​ണി​യും മ​ഴ​വെ​ള്ളം പു​ന​രു​പ​യോ​ഗി​ക്കാ​ൻ ഫി​ൽ​റ്റ​ർ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related posts

കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

പൊതുജനാരോഗ്യ ബിൽ: നിയമസഭാ സെലക്ട് കമ്മിറ്റി സിറ്റിങ് നാലിന്

Aswathi Kottiyoor

കേളകം ഗ്രാമ പഞ്ചായത്ത് തൊഴിൽ സഭ

Aswathi Kottiyoor
WordPress Image Lightbox