22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കുരങ്ങ് ശല്യവും രൂക്ഷം.കൊട്ടിയൂര്‍ പാലുകാച്ചിയില്‍ നെല്ലിയാനിക്കല്‍ എന്‍.ടി ജോസഫിന്റെ കൃഷിയിടത്തിലെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു.നടപടിയെടുക്കേണ്ട വനംവകുപ്പ് ജീവനക്കാര്‍ക്ക് നിസംഗതയെന്ന് ആക്ഷേപം.
Kelakam

കുരങ്ങ് ശല്യവും രൂക്ഷം.കൊട്ടിയൂര്‍ പാലുകാച്ചിയില്‍ നെല്ലിയാനിക്കല്‍ എന്‍.ടി ജോസഫിന്റെ കൃഷിയിടത്തിലെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു.നടപടിയെടുക്കേണ്ട വനംവകുപ്പ് ജീവനക്കാര്‍ക്ക് നിസംഗതയെന്ന് ആക്ഷേപം.

കഴിഞ്ഞ ഒരാഴ്ച കാലമായി കൊട്ടിയൂർ പാലുകാച്ചി അംഗൻവാടിക്ക് സമീപത്തെ നെല്ലിയാനിക്കൽ ജോസഫിന്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നി കൂട്ടവും കുരങ്ങുകളും വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. കപ്പ ,കാച്ചിൽ പൈനാപ്പിൾ, വാഴ, ചേമ്പ് എന്നിവയും പൂർണമായും നശിപ്പിച്ചു .ഇത് കൂടാതെ റബറിന്റെ ചുവടുകളിൽ മണ്ണ് കുത്തി ഇളക്കി ഇടുകയും ചെയ്തിട്ടുണ്ട് കാട്ടുപന്നയ്ക്ക് പുറമേ കുരങ്ങ് ശല്യവു ഇവിടെ രൂക്ഷമാണ്. 10 ൽ അതികം തെങ്ങുളളതിൽഒന്നിലും തേങ്ങയില്ലാത്ത അവസ്ഥയാണ് എല്ലാ തെങ്ങുകളിലും കുരങ്ങുകൾ കയറി തേങ്ങ നശിപ്പിക്കുകയാണ്. ഒരുതരത്തിലും ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും ലക്ഷങ്ങൾ ബാങ്കിൽ നിന്നും കടം എടുത്തിട്ടാണ് കൃഷി ഇറക്കിയതെന്നും ജോസഫ് പറയുന്നു
കാട്ടുപന്നികൾ കിണറിൽ വീഴുമ്പോൾ വനം വകുപ്പ് ജീവനക്കാരെ വിളിച്ചാൽ പോലും എത്താറില്ലന്നും ജോസഫ് പറഞ്ഞു രണ്ട് ഏക്കർ സ്ഥലത്ത് ഭൂരിഭാഗവും ജോസഫ് കൃഷിയാണ് ചെയ്യുന്നത്. എന്നാൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ജീവിക്കാവയ്യാത്ത അവസ്ഥയാണന്ന് ജോസഫ് ഓപ്പൺ ന്യൂസിനോട് പറഞ്ഞു.

Related posts

സീനിയർ ചേംബർ കേളകം ലീജിയൻ ഇൻസ്റ്റലേഷനും ആദരിക്കലും സംഘടിപ്പിച്ചു

Aswathi Kottiyoor

കൊട്ടിയൂർ സ്വദേശി ഉൾപ്പെടെ മൂന്നുപേർ ഏഴര കിലോ കഞ്ചാവുമായി പിടിയിൽ

Aswathi Kottiyoor

പാലുകാച്ചിമല ഇക്കോ ടൂറിസം – ട്രക്കിങ്ങിന് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox