24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ​​രി​​സ്ഥി​​തിലോ​​ല ​മേ​​ഖ​​ലാ നി​​ശ്ച​​യം കോ​​ട​​തി ഉ​​ത്ത​​ര​​വി​​നു വി​​ധേ​​യം
Kerala

പ​​രി​​സ്ഥി​​തിലോ​​ല ​മേ​​ഖ​​ലാ നി​​ശ്ച​​യം കോ​​ട​​തി ഉ​​ത്ത​​ര​​വി​​നു വി​​ധേ​​യം

കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ​​​​രി​​​​സ്ഥി​​​​തി ലോ​​​​ല​​​മേ​​​​ഖ​​​​ല നി​​​​ശ്ച​​​​യി​​​​ച്ച് അ​​​​ന്തി​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​ത് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നു വി​​​​ധേ​​​​യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

കേ​​​​ര​​​​ള ബ​​​​യോ ഡൈ​​​​വേ​​​​ഴ്സി​​​​റ്റി ബോ​​​​ര്‍​ഡി​​​ന്‍റെ വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ നി​​​​യ​​​​മ​​​​സാ​​​​ധു​​​​ത ചോ​​​​ദ്യം ചെ​​​​യ്ത് ഇ​​​​ടു​​​​ക്കി സ്വ​​​​ദേ​​​​ശി അ​​​​ജി​​​​ത് കു​​​​മാ​​​​ര്‍, പ​​​​ത്ത​​​​നം​​​​തി​​​​ട്ട സ്വ​​​​ദേ​​​​ശി പ്ര​​​​ദീ​​​​പ് കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ജ​​​​സ്റ്റീ​​​​സ് വി.​​​​ജി. അ​​​​രു​​​​ണി​​​​ന്‍റെ ബെ​​​​ഞ്ചാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ഹ​​​​ര്‍​ജി​​​​യി​​​​ല്‍ കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​രി​​​​ന​​​​ട​​​​ക്കം നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കാ​​​​നും സിം​​​​ഗി​​​​ള്‍​ബെ​​​​ഞ്ച് നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. ഉ​​​​മ്മ​​​​ന്‍ വി. ​​​​ഉ​​​​മ്മ​​​​ന്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ള്‍​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ക​​​​ര​​​​ടു വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ലു​​​​ള്ള​​​​തെ​​​​ന്ന് ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. ഏ​​​​തു മേ​​​​ഖ​​​​ല​​​​ക​​​​ളാ​​​​ണ് പ​​​​രി​​​​സ്ഥി​​​​തി ലോ​​​​ല മേ​​​​ഖ​​​​ല​​​​യി​​​​ല്‍ വ​​​​രി​​​​ക​​​​യെ​​​​ന്ന് വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​മ​​​​ല്ലെ​​​​ന്നും ഹ​​​​ര്‍​ജി​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

Related posts

പാസ്‌വേഡ് തട്ടിപ്പ് തിരുവനന്തപുരത്തും; പരിശോധന തുടരുന്നു.*

Aswathi Kottiyoor

വീണ്ടും രാജ്യവ്യാപക റെയ്ഡ്; 200ല്‍ അധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കസ്റ്റഡിയില്‍

Aswathi Kottiyoor

ആശങ്ക; സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇന്നും കൂടുതല്‍

Aswathi Kottiyoor
WordPress Image Lightbox