35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സ്ഥിരം മയക്കുമരുന്ന് കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കും മയക്കുമരുന്നിനെതിരായ പ്രവർത്തനം വീടുകളിൽനിന്ന് തുടങ്ങണം: മുഖ്യമന്ത്രി.*
Kerala

സ്ഥിരം മയക്കുമരുന്ന് കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കും മയക്കുമരുന്നിനെതിരായ പ്രവർത്തനം വീടുകളിൽനിന്ന് തുടങ്ങണം: മുഖ്യമന്ത്രി.*

*സ്ഥിരം മയക്കുമരുന്ന് കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കും മയക്കുമരുന്നിനെതിരായ പ്രവർത്തനം വീടുകളിൽനിന്ന് തുടങ്ങണം: മുഖ്യമന്ത്രി.*
പിണറായി > മയക്കുമരുന്നിനെതിരായ പ്രവർത്തനം വീടുകളിൽനിന്ന് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മയക്കുമരുന്ന് മുക്തമായ ഒരു തലമുറയെ വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പിണറായി എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് കേസുകളിൽ ആവർത്തിച്ച് പ്രതികളാവുന്നവരുടെ കേസ് ഹിസ്റ്ററി കോടതിയിൽ നൽകി ജാമ്യം കിട്ടാത്ത സ്ഥിതിയുണ്ടാക്കും. സ്ഥിരം കുറ്റവാളികളെക്കുറിച്ച്‌ വിവരശേഖരണം നടത്തി ഡാറ്റാബാങ്ക് എക്സൈസും പൊലീസും തയ്യാറാക്കി സൂക്ഷിക്കും.

മയക്കുമരുന്ന് മാഫിയ ചെറിയ കുട്ടികളെ അടക്കം ഉപഭോക്താക്കളും വാഹകരുമാക്കി മാറ്റുന്നു. സ്കൂളിനകത്ത് മയക്കുമരുന്ന് വ്യാപനം നടക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. മയക്കുമരുന്നുപയോഗിക്കുന്നതിൽ ആൺ പെൺ വ്യത്യാസമില്ല എന്നതാണ് വാസ്തവം. ചെറിയ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്ന്‌ കരുതി ആശ്വസിക്കാനാവില്ല. എന്തെങ്കിലും വ്യതിയാനം കുട്ടികളിൽ വരുന്നുണ്ടോ എന്ന് രക്ഷിതാക്കൾ നോക്കണം. ചിലയിടങ്ങളിൽ മയക്കുമരുന്ന് കച്ചവടക്കാർ സ്‌കൂളിനകത്തെത്തുന്നു. ഇത്തരക്കാരെ അധ്യാപകർക്ക് വേഗം തിരിച്ചറിയാനാകും. കുട്ടികൾ മയക്കുമരുന്നുപയോഗിക്കുന്നത് കണ്ടാൽ മിണ്ടാതിരിക്കരുത്. സ്‌കൂൾ പരിസരത്തെ കടകളിൽ മയക്കുമരുന്ന് വിൽപ്പനയുണ്ടായാൽ കട അടപ്പിക്കണം. അത്തരം കാര്യങ്ങൾ അറിയിക്കേണ്ട എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറും വിലാസവും കടകളിൽ പ്രദർശിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

നിടുംപുറംചാല്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ്മ പരിപാടിയോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിടത്തിലേക്ക് പദ്ധതിയുടെ കണിച്ചാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിടുംപുറംചാലില്‍ നടന്നു. എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്ടും മലപ്പുറത്തും ടൂറിസ്‌റ്റ്‌ ബോട്ട്‌ സർവീസിന്‌ വിലക്ക്‌

ശബരിമല തീര്‍ഥാടനത്തിന് വരുന്ന വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വേണ്ട: ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox