24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തില്ലങ്കേരിയിലെ വീട്ടിൽ സൂക്ഷിച്ച 1175 പാക്കറ്റ് പാൻ മസാല പോലീസ് പിടികൂടി –
Kerala

തില്ലങ്കേരിയിലെ വീട്ടിൽ സൂക്ഷിച്ച 1175 പാക്കറ്റ് പാൻ മസാല പോലീസ് പിടികൂടി –

കാക്കയങ്ങാട്: തില്ലങ്കേരി പടിക്കച്ചാലിലെ വീട്ടിൽ സൂക്ഷിച്ച നിരോധിത പാൻ മസാല ശേഖരം മുഴക്കുന്ന് പോലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് പടിക്കച്ചാലിലെ കൊയിലാട്ടേരി ഷെമീമിനെ(42) പോലീസ് അറസ്റ്റ് ചെയ്തു.350 പാക്കറ്റ് കൂൾ ലിപും പാക്കറ്റ് 825 പാക്കറ്റ്ഹാൻസും വീട്ടിൽ നിന്ന് പോലീസ്കസ്റ്റഡിയിലെടുത്തു.

ഉളിയിൽ പച്ചക്കറി വ്യാപാരിയാണ്ഷെമീം.പച്ചക്കറി വില്പനയുടെമറവിലാണ് നിരോധിത പാൻ മസാലകൾഇയാൾ വില്പന നടത്തിയതെന്ന് പോലീസ് പറഞ്ഞു.രഹസ്യവിവരത്തെത്തുടർന്ന് മുഴക്കുന്ന് സബ് ഇൻസ്‌പെക്ടർ ഷിബു എഫ്.പോളിന്റെ നേതൃത്വത്തിൽ എ.എസ്.ഐ വിനയൻ,എസ്.കി.പി.ഒ മിനി,സി.പി.ഒ സജേഷ് എന്നിവർ നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.

Related posts

സുഗതകുമാരിയുടേത് മാനവികത കവിതയിലും ജീവിതത്തിലും നിറഞ്ഞ വ്യക്തിത്വം: മുഖ്യമന്ത്രി

Aswathi Kottiyoor

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയൽ; നിയമം ഫ്രീസറിൽ.*

Aswathi Kottiyoor

കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox