23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *ഓണം ബമ്പർ: നറുക്കെടുപ്പിന് ഇനി രണ്ട് നാള്‍ മാത്രം*
Kerala

*ഓണം ബമ്പർ: നറുക്കെടുപ്പിന് ഇനി രണ്ട് നാള്‍ മാത്രം*


ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി രണ്ട് നാള്‍ മാത്രം. ടിക്കറ്റ് വില്‍പന പൊടിപൊടിക്കുകയാണ്. ഇതിനോടകം 90 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഇക്കുറി 60 ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഇതില്‍ 53.76 ലക്ഷം ടിക്കറ്റുകള്‍ ഇതുവരെ വിറ്റഴിച്ചിട്ടുണ്ട്. ടിക്കറ്റ് വില്‍പനയിലൂടെ 215.04 കോടി രൂപയാണ് ഇതിനോടകം ലഭിച്ചത്. ഈ നിലയില്‍ ടിക്കറ്റ് വില്‍പന തുടര്‍ന്നാല്‍ നറുക്കെടുപ്പിന് മുന്‍പേ തന്നെ മൊത്തെ ടിക്കറ്റുകളും വിറ്റ് പോയേക്കാം.

ഇത്തവണ 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. കഴിഞ്ഞ വര്‍ഷം 300 രൂപയായിരുന്നു ടിക്കറ്റിന്റെ വില. ടിക്കറ്റ് വില ഉയര്‍ത്തിയിട്ടും വില്‍പനയെ അത് ബാധിച്ചിട്ടില്ല.

Related posts

കരുതൽഡോസ് വാക്‌സിൻ എടുക്കാൻ നിർദേശം

Aswathi Kottiyoor

ക​ടു​വാ ഭീ​തി; വ​യ​നാ​ട്ടി​ലെ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വെള്ളിയാഴ്ച അ​വ​ധി

Aswathi Kottiyoor

കൈത്തറി ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധന: കര്‍മ്മ പദ്ധതി തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Aswathi Kottiyoor
WordPress Image Lightbox