21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പൊതുശ്മശാനമില്ല; വീടിനുചുറ്റും കുഴിമാടമൊരുക്കേണ്ട ഗതികേടിൽ ആദിവാസികൾ
Kerala

പൊതുശ്മശാനമില്ല; വീടിനുചുറ്റും കുഴിമാടമൊരുക്കേണ്ട ഗതികേടിൽ ആദിവാസികൾ

അ​ന്ത്യ​നി​ദ്ര​ക്കാ​യി ആ​റ​ടി​മ​ണ്ണി​നും ഗ​തി​യി​ല്ലാ​തെ മ​ല​യോ​ര​ത്തെ ആ​ദി​വാ​സി​ക​ൾ. പൊ​തു​ശ്മ​ശാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​ത് വീ​ട്ടു​മു​റ്റ​ത്ത്.

ക​ഴി​ഞ്ഞ​ദി​വ​സം കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ അ​ട​യ്ക്കാ​ത്തോ​ട് വാ​ളു​മു​ക്ക് കോ​ള​നി​യി​ൽ മ​ര​ണ​മ​ട​ഞ്ഞ 47കാ​ര​നാ​യ കോ​ട​ങ്ങാ​ട് രാ​ജു​വി​ന്റെ മൃ​ത​ദേ​ഹം അ​ട​ക്കി​യ​ത് വീ​ട്ടു​മു​റ്റ​ത്താ​ണ്. കോ​ള​നി​യി​ലെ 60 സെ​ന്‍റ്​ ഭൂ​മി​യി​ലു​ള്ള 25 വീ​ടി​നു​ചു​റ്റും നൂ​റി​ലേ​റെ കു​ഴി​മാ​ട​ങ്ങ​ളു​ണ്ട്. ഇ​വ​ക്കി​ട​യി​ൽ ഞെ​രു​ങ്ങി അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​വും കി​ണ​റു​ക​ളും വേ​റെ. ഒ​രു വീ​ടി​നു ചു​റ്റും അ​ഞ്ചു കു​ഴി​മാ​ട​ങ്ങ​ൾ വ​രെ​യു​ണ്ട്. ഇ​തു​കാ​ര​ണം വീ​ടൊ​ഴി​ഞ്ഞ കോ​ള​നി​വാ​സി​ക​ളു​മു​ണ്ട്.

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 17 കോ​ള​നി​ക​ളി​ലാ​യി 260 കു​ടും​ബ​ങ്ങ​ളും കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ 14 കോ​ള​നി​ക​ളി​ലാ​യി 292 കു​ടും​ബ​ങ്ങ​ളും ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ൽ 33 കോ​ള​നി​ക​ളി​ലാ​യി 603 കു​ടും​ബ​ങ്ങ​ളു​മു​ണ്ട്. എ​ന്നാ​ൽ, ഒ​രി​ട​ത്തും ശ്മ​ശാ​ന​മി​ല്ല. അ​തി​നാ​ൽ​ത​ന്നെ മ​ല​യോ​ര​ത്തെ കോ​ള​നി​ക​ളി​ൽ ആ​രെ​ങ്കി​ലും മ​രി​ച്ചാ​ൽ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ൽ അ​ട​ക്കം​ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണി​വ​ർ. ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​റ്റാം​ചേ​രി, അ​ണു​ങ്ങോ​ട്, കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ അ​ട​ക്കാ​ത്തോ​ട് വാ​ളു​മു​ക്ക് കോ​ള​നി​ക​ളി​ൽ വീ​ടു​ക​ൾ​ക്കു​ചു​റ്റും കു​ഴി​മാ​ട​ങ്ങ​ളാ​ണ്. അ​ടു​ക്ക​ള പൊ​ളി​ച്ചു​മാ​റ്റി മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്ത സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൊ​തു​ശ്മ​ശാ​ന​ത്തി​ന് ഫ​ണ്ട് നീ​ക്കി​വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. നി​ല​വി​ൽ വീ​ട്ടു​മു​റ്റ​ത്തും മ​റ്റും മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്‌​ക​രി​ക്കു​ന്ന​ത് കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ൾ മ​ലി​ന​മാ​കാ​നും രോ​ഗ​ങ്ങ​ൾ പ​ട​രാ​നും കാ​ര​ണ​മാ​കു​മെ​ന്നി​രി​ക്കെ കോ​ള​നി​ക​ളു​ടെ പ​രി​സ​ര​ത്തു​ത​ന്നെ കൂ​ടു​ത​ൽ സ്ഥ​ലം ക​ണ്ടെ​ത്തി പൊ​തു ശ്മ​ശാ​ന​ങ്ങ​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​വ​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

കോ​ള​നി​യു​ടെ ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ട​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് കോ​ള​നി​വാ​സി​ക​ൾ പ​റ​യു​ന്നു. ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി, ന​ഷ്ട​പ്പെ​ട്ട ഭൂ​മി തി​രി​ച്ചു​പി​ടി​ച്ചാ​ൽ അ​ത് ശ്മ​ശാ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് കോ​ള​നി​വാ​സി​ക​ളു​ടെ പ്ര​തീ​ക്ഷ.

Related posts

കോവളത്ത്‌ മദ്യം ഒഴുക്കിക്കളയിച്ച സംഭവം:ഗ്രേഡ്‌ എസ്‌ഐക്ക്‌ സസ്‌പെൻഷൻ

Aswathi Kottiyoor

ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ആലപ്പുഴ ഇരട്ടക്കൊലപാതകം: അന്വേഷിക്കാന്‍ പ്രത്യേക സംഘം; 50 പേര്‍ കസ്റ്റഡിയിലെന്ന് ഐജി

Aswathi Kottiyoor
WordPress Image Lightbox