24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തലശ്ശേരിയിൽ തീരപ്രദേശത്തിനു സമീപം മത്തിച്ചാകര. കൂടുതലായി മത്തി ലഭിച്ചതോടെ മത്തിക്ക് വിലയും കുറഞ്ഞു.
Kerala

തലശ്ശേരിയിൽ തീരപ്രദേശത്തിനു സമീപം മത്തിച്ചാകര. കൂടുതലായി മത്തി ലഭിച്ചതോടെ മത്തിക്ക് വിലയും കുറഞ്ഞു.

മീൻ മാർക്കറ്റിൽ കിലോഗ്രാമിന് 60 മുതൽ 80 രൂപയ്ക്ക് വരെ വില്പന നടത്തിയ മത്തിയുടെ വില 40 ആയി കുറഞ്ഞു. തലായി തുറമുഖത്തിനും ഗോപാലപ്പേട്ട തീരത്തിനുമിടയിലാണ് ചാകര പ്രത്യക്ഷപ്പെട്ടത്. കണ്ണൂർ, ചോമ്പാൽ, മാഹി എന്നിവിടങ്ങളിലെ തോണികളോടൊപ്പം തലായി, ഗോപാലപ്പേട്ട എന്നിവിടങ്ങളിലെ തോണികളും മത്തി ശേഖരിച്ചു. വിവിധ സ്ഥലങ്ങളിൽനിന്നുള്ള 150-ഓളം തോണികൾ മത്തി ശേഖരിക്കാനെത്തി. ആയിരത്തോളം തൊഴിലാളികളും. ഒരു തോണിയിൽ 50 പെട്ടി മീൻവരെ ശേഖരിച്ചു.ഒരുപെട്ടിയിൽ 75 കിലോഗ്രാം മത്തിയാണുള്ളത്. മൊത്ത മാർക്കറ്റിൽ പെട്ടിക്ക് 3000 രൂപയുണ്ടായിരുന്ന മത്തിയുടെ വില ഇതോടെ 1900 ആയി കുറഞ്ഞു. തലായി തുറമുഖത്തുനിന്ന് അഞ്ചുകിലോമീറ്റർ പരിസരത്താണ് മത്തി പെട്ടത്. മത്തി കൂടുതൽ ലഭിച്ചതോടെ മംഗളൂരുവിലേക്ക് കയറ്റിയയച്ചു.നാലുവർഷത്തിനുശേഷമാണ് തലശ്ശേരിയിൽ മത്തി ചാകരയെന്ന് തൊഴിലാളികൾ പറഞ്ഞു. ട്രോളിങ് നിരോധനം കഴിഞ്ഞശേഷം ആദ്യമായാണ് മത്തി കൂടുതലായി ലഭിക്കുന്നത്.

Related posts

അന്താരാഷ്ട്ര ഹോസ്റ്റൽ സമുച്ചയം യാഥാർഥ്യമാകുന്നതോടെ ഡിജിറ്റൽ സാങ്കേതിക പഠന, ഗവേഷണ രംഗത്തെ ഹബ്ബായി കേരളം മാറുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

കേളകം ആറ്റാഞ്ചേരിയിലെ കടയിൽ നിന്ന് നിരോധിത പുകയില ഉത്പന്നം പിടികൂടി

Aswathi Kottiyoor

കേന്ദ്രം സ്‌കോളർഷിപ്പുകൾ നിഷേധിക്കുന്നു; ബദൽ ഉറപ്പാക്കും: മന്ത്രി കെ രാധാകൃഷ്‌ണൻ

Aswathi Kottiyoor
WordPress Image Lightbox