Uncategorized

പത്തനംതിട്ടയിൽ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി യുവതിയെ പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ പകർത്തി വധ ഭീഷണി; ഓട്ടോ ഡ്രൈവർക്കായി അന്വേഷണം

അടൂർ: പത്തനംതിട്ടയിൽ ഇരുപത്തിയെട്ടുകാരിയെ അയൽവാസി ക്രൂരമായ ബലാത്സംഗത്തിനിരയാക്കി. യുവതിക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷമാണ് പ്രതി പീഡനം നടത്തിയത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രതി, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 15-നാണ് ആദ്യമായി പീഡനം നടന്നത്. യുവതിക്ക് ജ്യൂസ് നൽകി മയക്കിയ ശേഷം നഗ്നദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീട് പീഡനത്തിന് ഇരയാക്കിയത്.എന്നാൽ യുവതി പ്രതിയുടെ ഭാര്യയോട് വിവരങ്ങൾ പറയുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി കഴിഞ്ഞമാസം 28ന് യുവതിയെ ടാങ്കർ ലോറിയിൽ കയറ്റി പരിക്കേൽപ്പിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവതി സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും അടൂർ പൊലീസിനും പരാതി നൽകിയിട്ടുണ്ട്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button