കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ കര്‍ണാടക മോഡല്‍ പഠിക്കാനൊരുങ്ങി ധനവകുപ്പ്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ലാഭകരമായി പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് പഠിക്കാന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്ലാനിംഗ് ബോര്‍ഡ് അംഗത്തെ നിയോഗിച്ചു.
വി.നമശിവായം അധ്യക്ഷനായ സമിതി വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കും. ടിക്കറ്റ് നിരക്ക്, സര്‍വീസുകളുടെ സമയക്രമം, മാനേജ്മെന്റ് രീതി തുടങ്ങിയവ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.