24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അട്ടപ്പാടിയിലെ മധുവിന്‍റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ
Kerala

അട്ടപ്പാടിയിലെ മധുവിന്‍റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്‍റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മധുവിന്‍റെ കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഗവർണർ പ്രതീകരിച്ചു.

തങ്ങൾക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്ന് മധുവിന്‍റെ കുടുംബം ഗവർണറോട് പരാതിപ്പെട്ടു. ഇത് ദു:ഖകരമായ സംഭവമാണെന്നും ആവശ്യമായ ഇടപെടൽ നടത്തുമെന്നും ഗവർണർ ഉറപ്പുനൽകി.

ആദിവാസി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് ഗവർണർ അട്ടപ്പാടിയിലെത്തിയത്. സർക്കാരുമായി ഭിന്നതയില്ലെന്നും ഗവർണർ പറഞ്ഞു. അട്ടപ്പാടിയിലെ പരിപാടി രണ്ടു മാസം മുൻപ് ഏറ്റതാണ്. സർക്കാരുമായി ഭിന്നതയെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

തദ്ദേശ സ്വയംഭരണ ദിനാഘോഷം ഫെബ്രുവരി 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

അനുമോദിച്ചു

Aswathi Kottiyoor

*കരാട്ടെ, യോഗ പരിശീലകരെ ആവശ്യമുണ്ട്*

Aswathi Kottiyoor
WordPress Image Lightbox