23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാലവർഷം ദുർബലമായി; വെള്ളിയാഴ്ച വരെ ജാഗ്രതാ മുന്നറിയിപ്പുകളില്ല
Kerala

കാലവർഷം ദുർബലമായി; വെള്ളിയാഴ്ച വരെ ജാഗ്രതാ മുന്നറിയിപ്പുകളില്ല

ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവർഷം ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് എവിടെയും കനത്ത മഴയ്ക്കു സാധ്യതയില്ല. എവിടെയും കനത്ത മഴയ്ക്കുള്ള ജാഗ്രതാ മുന്നറിയിപ്പുകളും ഈ ദിവസങ്ങളിൽ നൽകിയിട്ടില്ല.

അതേസമയം തിങ്കളാഴ്ച വരെ കാലവർഷത്തിൽ ശരാശരിക്കടുത്ത് മഴ കിട്ടിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. എട്ടു ശതമാനം മഴക്കുറവാണ് തിങ്കളാഴ്ച വരെ രേഖപ്പെടുത്തിയിട്ടുള്ളത്.

ജൂണ്‍ ഒന്നു മുതൽ തിങ്കളാഴ്ച വരെ 1864.1 മില്ലമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 1706.6 മില്ലീമീറ്റർ മഴയാണ്. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം കാസർഗോഡ്, പാലക്കാട് ജില്ലകളിൽ ശരാശരിക്കും മുകളിൽ മഴ പെയ്തതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Related posts

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണത്തിന് 60 കോടി രൂപ അനുവദിച്ചു

Aswathi Kottiyoor

കുട്ടികൾക്കും പറയാം; വിദ്യാഭ്യാസം എങ്ങനെയാകണം ; വിദ്യാഭ്യാസ നയരൂപീകരണത്തിൽ അവസരം

Aswathi Kottiyoor

നാല് വർഷത്തിനുള്ളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്ന പദ്ധതി; സർവ്വേ സഭകൾ ഇന്ന് (ഒക്‌ടോബർ 12) തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox