ഓണം മേളകളിലൂടെ സപ്ലൈക്കോയ്ക്ക് 132 കോടി രൂപയുടെ വിറ്റുവരവ്. ആഗസ്റ്റ് അവസാന വാരം മുതൽ സെപ്റ്റംബർ 7വരെയായിരുന്നു മേളകൾ. അരിയും, പഞ്ചസാരയും ധാന്യങ്ങളും വെളിച്ചെണ്ണയും ഉൾപ്പടെ അവശ്യ സാധനങ്ങളാണ് മേളകളിലൂടെ വിറ്റഴിച്ചത്.
ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റത്തെ സര്‍ക്കാര്‍ നേരിട്ടത് സപ്ലൈക്കോ ഓണച്ചന്തകള്‍ വഴിയായിരുന്നു. ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 7 വരെ ജില്ലാതലത്തിലും താലൂക്ക്തലത്തിലുമായിരുന്നു സപ്ലൈക്കോ മേളകള്‍ സംഘടിപ്പിച്ചത്. റേഷന്‍കടകള്‍ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന് പുറമെയായിരുന്നു ഇത്.13 നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിലായിരുന്നു സപ്ലൈക്കോ വഴി വിറ്റഴിച്ചത്.
രണ്ടാഴ്ച്ചക്കാലത്തെ പ്രത്യേക ഓണം മേളകളില്‍ നിന്നും വില്‍പ്പനശാലകളില്‍ നിന്നും സപ്ലൈക്കോ നേടിയത് 132 കോടി രൂപയുടെ വിറ്റുവരവാണ്. 6279 മെട്രിക്ക് ടണ്‍ അരിയാണ് ഇക്കാലയളവില്‍ വിറ്റത്.2318 മെട്രിക് ടണ്‍ പഞ്ചസാര,978 മെട്രിക്ക് ടണ്‍ ഉഴുന്ന്,408 മെട്രിക് ടണ്‍ തുവര പരിപ്പ്,487 മെട്രിക്ക് ടണ്‍ ചെറുപയര്‍,493 മെട്രിക് ടണ്‍ മുളക്,264 മെട്രിക് ടണ്‍ മല്ലി,11 ലക്ഷത്തി പതിമൂവായിരത്തി 29 ലിറ്റര്‍ വെളിച്ചെണ്ണ എന്നിവയും സപ്ലൈക്കോ വഴി വിറ്റഴിച്ചതായി സി എം ഡി ഡോ.സഞ്ജീവ് പട്ജോഷി അറിയിച്ചു.