24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എലിസബത്ത് രാജ്ഞിയുടെ മൃതദേഹം സ്കോട്ട്‌ലന്‍ഡിൽ
Kerala

എലിസബത്ത് രാജ്ഞിയുടെ മൃതദേഹം സ്കോട്ട്‌ലന്‍ഡിൽ


ലണ്ടന്‍: വഴിയില്‍ കാത്തുനിന്ന ആയിരങ്ങളുടെ ആദരാഞ്ജലി ഏറ്റുവാങ്ങി എലിസബത്ത് രാജ്ഞിയുടെ മൃ-തദേഹവുമായുള്ള വിലാപയാത്ര ബാല്‍മോറിലെ കൊട്ടാരത്തില്‍നിന്ന് എഡിന്‍ബര്‍​ഗ് ന​ഗരത്തിലുള്ള ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിൽ എത്തി. പൊലീസ് അകമ്പടിയില്‍ ഏഴു കാറിലായിരുന്നു വിലാപയാത്ര. മകള്‍ ആനി രാജകുമാരിയും അനു​ഗമിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ 19നാണ്‌ സംസ്കാരം. ചടങ്ങുകള്‍ ബക്കിങ്ഹാം കൊട്ടാരം തീരുമാനിച്ചതിനുശേഷം മൃതദേഹം ലണ്ടനിലേക്ക് എത്തിക്കും.

ചാള്‍സ് മൂന്നാമനെ രാജാവായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി കൊട്ടാരങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉയര്‍ത്തിയ പതാകകള്‍ ദേശീയ ​ദുഃഖാചരണത്തിന്റെ ഭാ​ഗമായി ഞായറാഴ്ച വീണ്ടും പകുതി താഴ്ത്തി.രാജ്ഞിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ തിങ്കളാഴ്‌ച ചേരുന്ന പ്രത്യേക പാര്‍ലമെന്റ് യോ​ഗത്തില്‍ ചാള്‍സും ഭാര്യ കാമിലയും പങ്കെടുക്കും. തുടര്‍ന്ന് എഡിന്‍ബര്‍​ഗ് സെന്റ് ​ഗില്‍സ് കത്തീഡ്രലില്‍ നടക്കുന്ന രാജ്ഞിയുടെ മൃതദേഹം സ്വീകരിക്കുന്ന ചടങ്ങില്‍ രാജകുടുംബാം​ഗങ്ങള്‍ പങ്കെടുക്കും. സംസ്കാര ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിം​ഗെ, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങിയ ലോകനേതാക്കൾ പങ്കെടുക്കും.

Related posts

വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത്: 30 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി

Aswathi Kottiyoor

അമൃത് പദ്ധതി; എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും

Aswathi Kottiyoor

വന്യജീവി ആക്രമണം തടയാൻ 24 കോടിയുടെ കിഫ്ബി പദ്ധതി

Aswathi Kottiyoor
WordPress Image Lightbox