20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • നെല്ല്‌ സംഭരണത്തിൽ വർധന; 18527. 737 മെട്രിക് ടൺ
Kerala

നെല്ല്‌ സംഭരണത്തിൽ വർധന; 18527. 737 മെട്രിക് ടൺ

കാലവർഷവും വന്യമൃഗശല്യവുമെല്ലാം കാർഷിക മേഖലയിൽ ആശങ്ക വിതയ്‌ക്കുമ്പോഴും സർക്കാരിന്റെ താങ്ങിൽ നെൽകൃഷി സമ്പന്നമാക്കി ജില്ല. സിവിൽ സപ്ലൈസ് കോർപറേഷൻ നെല്ല് സംഭരണ പദ്ധതിയിൽ നഞ്ച, പുഞ്ച വിളവെടുപ്പിലായി 18527. 737 മെട്രിക് ടൺ നെല്ലാണ്‌ ഈ വർഷം സംഭരിച്ചത്‌. 8019 കർഷകർക്ക്‌ ‌ സംഭരണത്തിന്റെ പ്രയോജനം ലഭിച്ചു. കഴിഞ്ഞ സീസണിനേക്കാൾ ഈ വർഷം രണ്ടായിരത്തിലധികം മെട്രിക് ടൺ നെല്ല്‌ സംഭരണം കൂടി. കിലോക്ക്‌ 28 രൂപ 12 പൈസ നിരക്കിലാണ്‌ നെല്ല്‌ സംഭരണം. കഴിഞ്ഞ സീസണിൽ 27.48 രൂപയ്‌ക്കായിരുന്നു സംഭരണം. കിലോക്ക്‌ 16ൽ താഴെ മാത്രം കമ്പോളത്തിൽ വിലയുളള നെല്ലാണ്‌ സപ്ലൈകോ മികച്ച വിലയ്‌ക്ക്‌ എടുക്കുന്നത്.‌
സർക്കാർ വിവിധങ്ങളായ പദ്ധതികളും ആനുകൂല്യങ്ങളും കർഷകർക്ക്‌ നൽകിയതോടെ കൂടുതൽ പേർ കൃഷിയിലേക്കിറങ്ങുന്നുണ്ട്‌. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തരിശിട്ട പാടങ്ങളിൽ വിത്തെറിഞ്ഞ്‌ കൂടുതൽപേർ നെൽകൃഷി ആരംഭിച്ചു. നെൽകൃഷി ചെയ്യുന്ന ഭൂവുടമകൾക്ക്‌ റോയൽറ്റി, കൂലിച്ചെലവ്‌ നൽകൽ, തരിശ്‌ കൃഷിയിടങ്ങളിൽ കൃഷിചെയ്യുന്നവർക്ക്‌ സഹായം, മികച്ച വിലയിൽ നെല്ല്‌ സംഭരണം എന്നിവയെല്ലാം കർഷകരെ കൃഷിയിലേക്ക്‌ കൈപിടിച്ചുയർത്തി.
കാലവർഷത്തിലെ മാറ്റങ്ങൾ ജില്ലയിലെ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നതായി കർഷകർ പറഞ്ഞു. ജൂൺ, ജൂലൈ മാസങ്ങൾ വിട്ട്‌ ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിൽ മഴ ശക്തമാവുന്നത്‌ വിത്ത്‌ വിതക്കലിനും ഞാറ്‌ നടലിനുമെല്ലാം തടസ്സങ്ങൾ സൃഷിടിക്കുന്നുണ്ട്‌. ഈ വർഷവും താഴ്‌ന്ന പ്രദേശങ്ങളിലെ വയലുകളിൽ വെള്ളക്കെട്ട്‌ മാറാത്തതിനാൽ നാട്ടി വൈകുന്നത്‌ കർഷകർക്ക്‌ പ്രയാസമുണ്ടാക്കുന്നു. വന്യമൃഗശല്യമാണ്‌ കർഷകരുടെ മറ്റൊരു വില്ലൻ. തിരുനെല്ലി, പനമരം, പൊഴുതന, വൈത്തിരി, കുപ്പാടിത്തറ, പടിഞ്ഞാറത്തറ ഭാഗങ്ങളിലെല്ലാം വന്യമൃഗശല്യം നെൽകൃഷിയെ സാരമായി ബാധിക്കുന്നുണ്ട്‌.

Related posts

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍, നാളെ പ്രതിഷേധ ദിനം, ഒക്ടോബര്‍ 11 ന് കൂട്ട അവധി

Aswathi Kottiyoor

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox